
തിരുവനന്തപുരം: 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്ത വായ്‌പേതര സഹകരണ സംഘങ്ങൾക്ക് നോമിനൽ അംഗത്വം നൽകാനുള്ള കേരള ബാങ്ക് ബോർഡ് ഓഫ് ഡയറക്‌ടേഴ്സിന്റെ തീരുമാനം സഹകരണ സംഘം രജിസ്ട്രാർ മരവിപ്പിച്ചു. വിവിധ സഹകരണ സംഘം പ്രസിഡന്റുമാരുടെ പരാതിയെത്തുടർന്നാണ് നടപടി. പാക്സ് റിലേഷൻഷിപ്പ് മാനേജർമാരുടെ റിപ്പോർട്ടിനു ശേഷം മാത്രമേ അംഗത്വം നൽകാനുള്ള അപേക്ഷ കേരള ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് അയക്കാവൂ എന്നാണ് നിലവിലുള്ള നിർദ്ദേശം. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അംഗത്വം നൽകാനുളള തീരുമാനമാണ് രജിസ്ട്രാർ മരവിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |