
തൃശൂർ: കുതിരാൻ ടണലിന് സമീപം മണ്ണിടിഞ്ഞ സംഭവത്തിൽ വിദഗ്ധ പരിശോധന വേണമെന്ന റിപ്പോർട്ട് ദുരന്ത നിവാരണസേന ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. ആശങ്കയില്ലെന്നും ഭാവിയിൽ മണ്ണിടിച്ചിൽ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിലുണ്ട്. ടണൽ നിർമ്മിക്കുമ്പോൾ മലയുടെ മുകളിലുണ്ടായിരുന്ന ചെറിയ മരങ്ങൾ വളർന്നത് ഭീഷണിയുയർത്തുന്നുണ്ട്. അത് മുറിച്ചുമാറ്റി ടണലിന്റെ കിഴക്കുഭാഗത്ത് പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായപ്പോൾ ചെയ്തതുപോലെ ഷോർട്ട് കോൺക്രീറ്റിംഗ് നടത്തണമെന്നും നിർദ്ദേശമുണ്ട്.
വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. അടുത്ത ദിവസം ജിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ കുതിരാനിലെത്തി സ്ഥിതിഗതികൾ പരിശോധിക്കും. വ്യാഴാഴ്ച്ച രാത്രിയാണ് രണ്ടിടങ്ങളിലായി മണ്ണിടിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |