SignIn
Kerala Kaumudi Online
Thursday, 24 September 2026 3.10 AM IST

വിവാഹമോചന ഉത്തരവ് വേണ്ട: പാസ്‌പോർട്ടിൽ പങ്കാളിയുടെ പേരുവെട്ടാം

aa

കൊച്ചി: വേർപിരിഞ്ഞതിനു ശേഷം പങ്കാളിയുടെ പേര് പാസ്‌പോർട്ടിൽ നിന്ന് നീക്കാൻ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പാസ്‌പോർട്ട് ചട്ടത്തിൽ അത്തരമൊരു നിർദ്ദേശമില്ലെന്ന് വിലയിരുത്തിയ ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് ഉത്തരവ്. ത്വലാഖ് വഴി വിവാഹമോചനം നേടിയ തൃശൂർ സ്വദേശിയായ 28കാരിയാണ് വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന പാസ്‌പോർട്ട് അതോറിട്ടിയുടെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ പാസ്‌പോർട്ട് അതോറിട്ടിക്ക് കോടതി നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA