
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എം.എൽ.എയ്ക്കുമെതിരായ അന്വേഷണം ആരെയെങ്കിലും വേട്ടയാടാനല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരുടെയും പിറകെ നടന്ന് പ്രതികാരബുദ്ധിയോടു കൂടി പ്രവർത്തിക്കാനുള്ളതല്ല സർക്കാർ. അന്വേഷണം നടത്തുമ്പോൾ അവർക്ക് പറയാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാവും. മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ടെന്നൊക്കെ കേൾക്കാൻ നല്ല രസമാണ്. ചട്ടം 66(2) പ്രകാരം ഇ.ഡി പൊലീസിന് കത്ത് നൽകിയാൽ നിർബന്ധമായും അന്വേഷണം നടത്തണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. ലളിതകുമാരി കേസിലെ സുപ്രീംകോടതി ഉത്തരവനുസരിച്ച് അഴിമതി അടക്കമുള്ളവയ്ക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുൻപ് അന്വേഷണമുണ്ടാവണം. അതിനാലാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിലെ ഒരു വകുപ്പ് അനുസരിച്ചാണ് ഇ.ഡി കത്ത് നൽകിയത്. അതിൽ സുപ്രീം കോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |