SignIn
Kerala Kaumudi Online
Thursday, 24 September 2026 2.15 AM IST

ശബരിമല : തർക്കത്തിൽ മഞ്ഞുരുകുന്നു, സർക്കാരിന് റിപ്പോർട്ട് നൽകാൻ ബോർഡ്

1

തിരുവനന്തപുരം: അരവണ വിവാദത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തമ്മിലുണ്ടായ ശീതസമരത്തിൽ മഞ്ഞുരുകുന്നു. ശബരിമലയിലെ മുന്നൊരുക്കങ്ങളെക്കുറിച്ച് എല്ലാ തിങ്കളാഴ്ചയും റിപ്പോർട്ട് നൽകാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും.

ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഇന്ന് ദേവസ്വം മന്ത്രി കെ.മുരളീധരനുമായി കൂടിക്കാഴ്ച നടത്തും.

തെറ്റിദ്ധാരണകൾ മാറ്റി ബോർഡും സർക്കാരും സംയുക്തമായി ശബരിമല മുന്നൊരുക്കം പൂർത്തിയാക്കും. ഇന്നലെ രാവിലെ മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയെ കെ.ജയകുമാർ കണ്ടത്. നവീകരണവുമായി ബന്ധപ്പെട്ട് അരവണ പ്ലാന്റ് അടച്ചതിനാലാണ് ഈ മാസം അരവണ സ്‌റ്റോക്ക് ചെയ്യാൻ കഴിയാതിരുന്നതെന്ന് കെ.ജയകുമാർ അറിയിച്ചു. പ്ലാന്റിന്റെ നവീകരണം ഇപ്പോൾ ചെയ്തില്ലെങ്കിൽ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് അരവണ കൂടുതലായി ഉത്പാദിപ്പിക്കാൻ കഴിയില്ല.

 നവീകരണ ശേഷം ലക്ഷം കണ്ടെയ്നർ

നവീകരണം പൂർത്തിയാക്കിയാൽ പ്രതിദിന ഉത്പാദന ശേഷി ഒരു ലക്ഷം കണ്ടെയ്നർ വരെയായി വർദ്ധിപ്പിക്കാൻ കഴിയും. ഇതോടെ ആകെ നിർമ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്നറായി ഉയരും. ശബരിമല മുന്നൊരുക്കങ്ങൾ ബോർഡ് സമയബന്ധിതമായി പൂർത്തിയാക്കും. ഭക്തർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും കൂടാതെ ദർശനം നടത്താനുള്ള ക്രമീകരണം ഒരുക്കും. ഇടനിലക്കാരെ ഒഴിവാക്കാനാണ് ടെൻഡർ വ്യവസ്ഥകൾ പരിഷ്‌കരിച്ചതെന്നും, ബോർഡിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു. ബോർഡ് പ്രസിഡന്റിനോട് സർക്കാരിന് ഒരു നീരസവുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മാസം പമ്പയിൽ അവലോകന യോഗം ചേരാം. വകുപ്പുകളെ കൂട്ടി യോജിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

​നെ​യ്യ് ക്ര​മ​ക്കേ​ടിൽ ​സ​മ​ഗ്ര ഓ​ഡി​റ്റിം​ഗ് ​

ശ​ബ​രി​മ​ല​യി​ൽ​ ​ക​ഴി​ഞ്ഞ​ ​മ​ണ്ഡ​ല​ ​കാ​ല​ത്ത് ​മി​ൽ​മ​യി​ൽ​ ​നി​ന്ന് ​നെ​യ്യ് ​വാ​ങ്ങി​യ​തി​ൽ​ ​ക്ര​മ​ക്കേ​ട് ​ന​ട​ന്നെ​ന്ന​ ​പ​രാ​തി​യി​ൽ​ ​ഏ​റെ​പ്പേ​രെ​ ​ചോ​ദ്യം​ ​ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​വി​ജി​ല​ൻ​സ് ​എ​സ്.​പി​ ​എം.​ജെ.​​സോ​ജ​ൻ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​ആ​രോ​പ​ണ​ ​വി​ധേ​യ​രു​ടെ​ ​ഫോ​ൺ,​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കും.​ ​സം​സ്ഥാ​ന​ ​ഓ​ഡി​റ്റ് ​വ​കു​പ്പ് ​വി​ശ​ദ​മാ​യ​ ​ഓ​ഡി​റ്റിം​ഗ് ​ന​ട​ത്തും.​ ​നെ​യ്യ് ​വാ​ങ്ങ​ൽ​ ​മു​ത​ൽ​ ​ഉ​പ​യോ​ഗം​ ​വ​രെ​യു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​ഓ​ഡി​റ്റിം​ഗി​ന് ​വി​ധേ​യ​മാ​ക്കും.​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​കോ​ട​തി​ 45​ ​ദി​വ​സം​ ​കൂ​ടി​ ​അ​നു​വ​ദി​ച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA