SignIn
Kerala Kaumudi Online
Thursday, 24 September 2026 2.19 AM IST

സതീശന്റേത് സ്പോൺസേർഡ് സർക്കാർ

1

വി.ഡി.സതീശന്റേത് സ്‌പോൺസേർഡ് സർക്കാരായി മാറി. മുഖ്യമന്ത്രിക്ക് ചാർട്ടേഡ് ഫ്‌ളൈറ്റും ആഭ്യന്തരമന്ത്രിക്ക് അമേരിക്കൻ ടൂറും മറ്റൊരു മന്ത്രിക്ക് സ്‌പോൺസേർഡ് കാറും നൽകുന്നവർ ആരെന്ന് വ്യക്തമാക്കണം. അഴിമതി നിരോധന നിയമത്തിലെ 7, 11 വകുപ്പ് പ്രകാരം സ്വകാര്യ വ്യക്തികളിൽ നിന്ന് ആനുകൂല്യം കൈപ്പറ്റുന്നത് പരിശോധിക്കണം. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് പിന്നാലെ തൂത്തുക്കുടി പോർട്ടിൽ അദാനി വാർഫ് ഉറപ്പിച്ചത് ദുരൂഹമാണ്. ആഭ്യന്തരമന്ത്രിയുടെ അമേരിക്കൻ യാത്രയുടെ സ്‌പോൺസർ എൽ.ഡി.എഫ് സർക്കാർ എൻ.ഒ.സി നൽകാതിരുന്ന ഹോട്ടലിന്റെ ഉടമയാണോയെന്ന് പരിശോധിക്കണം. സാധാരണക്കാർ ഇരുട്ടിലാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ നോട്ടിഫിക്കേഷൻ വന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല.

ഡോ.തോമസ് ഐസക്ക്

മുൻമന്ത്രി

സ്‌​പോ​ൺ​സ​ർ​മാർ
ആ​രെ​ന്ന് ​പ​റ​യ​ണം

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​മ​ന്ത്രി​മാ​രു​ടെ​യും​ ​യാ​ത്ര​ക​ളു​ടെ​ ​സ്‌​പോ​ൺ​സ​ർ​മാ​ർ​ ​ആ​രെ​ന്ന് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​യ​ണം.​ ​മു​ഖ്യ​മ​ന്ത്രി​ ​ദു​ര​ന്ത​ബാ​ധി​ത​രെ​ ​കാ​ണാ​ൻ​ ​പോ​കു​ന്ന​തി​ന് ​ഹെ​ലി​കോ​പ്ട​ർ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ​ഞ​ങ്ങ​ളെ​തി​ര​ല്ല.​ ​സ​ർ​ക്കാ​ർ​ ​ചെ​ല​വി​ല​ല്ലാ​തെ​ ​സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ ​പ​ണം​ ​മു​ട​ക്കി​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​ത് ​സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​മാ​ണ്.​ ​ഒ​രു​ ​മ​ന്ത്രി​ ​റേ​ഞ്ച് ​റോ​വ​റി​ലാ​ണ് ​യാ​ത്ര.​ ​ചോ​ദ്യ​ങ്ങ​ളു​യ​രു​മ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ത്ര​സ​മ്മേ​ള​നം​ ​അ​വ​സാ​നി​പ്പി​ക്കു​ന്നു.​ ​പ​രി​സ്ഥി​തി​ലോ​ല​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച​ ​വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ​ ​ആ​ക്ഷേ​പ​മ​റി​യി​ക്കാ​ൻ​ ​ര​ണ്ടു​മാ​സം​ ​കി​ട്ടി​യി​ട്ടും​ ​ഒ​ന്നും​ ​ചെ​യ്തി​ല്ല.​ ​വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കാ​ത്ത​ത് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ൾ​ക്കാ​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​നേ​ടി​യ​ 102​ ​സീ​റ്റി​ൽ​ 30​ ​സീ​റ്റു​ക​ൾ​ ​ബി.​ജെ.​പി​യു​ടെ​ ​സം​ഭാ​വ​ന​യാ​ണ്.


എം.​വി.​ഗോ​വി​ന്ദ​ൻ,​​​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA