SignIn
Kerala Kaumudi Online
Thursday, 24 September 2026 3.10 AM IST

'തങ്ങൾക്ക് സൗജന്യങ്ങൾ തരാൻ ആഹ്വാനം ചെയ്യുന്ന മന്ത്രിമാരാണ് സതീശൻ സർക്കാരിന്റെ മുഖമുദ്ര'

v-d-satheesan
വി.ഡി. സതീശൻ

തിരുവനന്തപുരം: പേരുവെളിപ്പെടുത്താൻ കഴിയാത്ത അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയായി വി ഡി സതീശൻ സർക്കാർ മാറിക്കഴിഞ്ഞെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ അത്തരം സാമ്പത്തിക ശക്തികൾ ആണ് സ്‌പോൺസർ ചെയ്യുന്നത്. ആ പ്രവൃത്തികൾ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നുവെന്നും ബിനോയ് വിശ്വം ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

''മുതലാളി സേവയിൽ മുമ്പേ ഗമിക്കുന്ന മുഖ്യമന്ത്രിയുടെ പിൻപേ ഗമിക്കു''കയാണ് മറ്റു മന്ത്രിമാർ. മന്ത്രിമാർക്കു സഞ്ചരിക്കാൻ സർക്കാർ നൽകുന്ന കാറുകൾ ഷെഡ്ഡിൽ ഒതുക്കിയിട്ട് പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുന്നു.

മന്ത്രിമാർ വിദേശത്ത് പോകുമ്പോൾ പാലിക്കേണ്ട നിയമപരമായ നിബന്ധനകൾ അവർ പാലിച്ചോ എന്നറിയാൻ പൗരന്മാർക്ക് അവകാശമുണ്ട്. പണക്കാരുടെ സൗജന്യം പറ്റുന്നത് സർക്കാരിന് ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്ന മന്ത്രിമാരുടെ വിചിത്രവാദവും യു.ഡി.എഫിന്റെ ട്രേഡ് മാർക്ക് ആയിരിക്കുന്നു. പ്രശസ്തരാകാൻ തങ്ങൾക്ക് സൗജന്യങ്ങൾ തരാൻ ആഹ്വാനം ചെയ്യുന്ന മന്ത്രിമാരാണ് സതീശൻ സർക്കാരിന്റെ മുഖമുദ്ര. ഇത്തരം പുതുയുഗ വിസ്മയങ്ങൾ നെഹ്റൂവിയൻ സോഷ്യലിസത്തിന്റെ പുതിയ രൂപമാണെന്ന ഭാവത്തിൽ മുഖ്യമന്ത്രി വാദിക്കുമ്പോൾ ഗാന്ധി നെഹ്റു പാരമ്പര്യമുള്ള യഥാർത്ഥ കോൺഗ്രസ്സുകാർ പോലും മൂക്കത്ത് വിരൽ വയ്ക്കുകയാണ്. സതീശൻ സർക്കാരിന്റെ ഈ നാണംകെട്ട പ്രവൃത്തികളെപ്പറ്റി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.

English Summary

CPI State Secretary Binoy Viswam heavily criticized the government, labeling it a "puppet of unnamed super-rich individuals." He alleged that the Chief Minister's travel is sponsored by unknown financial powers and ministers use luxury cars from the wealthy instead of government vehicles. Viswam also questioned ministers' adherence to regulations during foreign trips, terming these actions shameful.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN, VD SATHEESHAN, CM VD SATHEEDHAN, BINOY VISWAM, KM SHAJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA