SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.55 AM IST

ചിറയിൻകീഴ് കൈയാങ്കളി: രമ്യാ ഹരിദാസിന് താക്കീത്

d

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടിലുണ്ടായ കൈയാങ്കളിയുടെ പേരിൽ രമ്യാ ഹരിദാസ് എം.എൽ.എയെയും, യൂത്ത് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്ത് മുട്ടപ്പലത്തെയും താക്കീത് ചെയ്തു.

ചിറയിൻകീഴ് സംഭവങ്ങളെ തുടർന്ന് പാർട്ടിയിലുണ്ടായ പ്രശ്നങ്ങളും ഇതോടനുബന്ധിച്ചുള്ള കേസുകളും രമ്യമായി പരിഹരിക്കാൻ കെ.പി.സി.സി നാലംഗ സമിതിയെ നിയോഗിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ,​ വൈസ് പ്രസിഡന്റുമാരായ പാലോട് രവി,​ എം.വിൻസെന്റ് എം.എൽ.എ,​ ജനറൽ സെക്രട്ടറി കെ.എസ്.ശബരീനാഥൻ എന്നിവരടങ്ങുന്നതാണ് സമിതി സംഭവത്തെക്കുറിച്ചന്വേഷിക്കാൻ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിൽ നിയോഗിച്ച മൂന്നംഗ സമിതി കെ.പി.സി.സി പ്രസിഡന്റിന് നൽകിയ റിപ്പോർട്ടിൽ ,ചിറയിൻകീഴ് കൈയ്യാങ്കളി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും, രമ്യാ ഹരിദാസിന് വീഴ്ചയുണ്ടായെന്നും പറഞ്ഞു. റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രമ്യയെയും സജിത്തിനെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് താക്കീത് ചെയ്തത്. എം.എൽ.എയുടെ മുൻ പി.എ പാളയം പ്രദീപ് മണ്ഡലത്തിൽ വരുകയോ എം.എൽ.എ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യരുതെന്ന കർശന നിർദ്ദേശവും നൽകി. കൈയ്യാങ്കളിയെ തുടർന്ന് പ്രാദേശിക നേതാവ് സജാദിനെയും പാളയം പ്രദീപിനെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

കേസുകൾ തീർക്കണം

കൈയാ​ങ്ക​ളി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ണ്ട് ​കൂ​ട്ട​രു​ടെ​യും​ ​പ​രാ​തി​യി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഈ​ ​കേ​സു​ക​ൾ​ ​പി​ൻ​വ​ലി​പ്പി​ച്ച് ​ഇ​രു​ ​കൂ​ട്ട​രെ​യും​ ​അ​നു​ന​യ​ ​പാ​ത​യി​ലെ​ത്തി​ക്കു​ക​യാ​ണ് ​നാ​ലം​ഗ​ ​സ​മി​തി​യു​ടെ​ ​പ്ര​ധാ​ന​ ​ദൗ​ത്യം.​ ​പ്ര​ദേ​ശ​ത്ത് ​എം.​എ​ൽ.​എ​ ​അ​നു​കൂ​ലി​ക​ളും​ ​പ്രാ​ദേ​ശി​ക​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രും​ ​ത​മ്മി​ൽ​ ​പ​ല​ ​വി​ഷ​യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​ർ​ക്ക​ങ്ങ​ൾ​ ​നി​ല​വി​ലു​ണ്ട്.​ ​ര​ണ്ടു​ ​പ​ക്ഷ​ക്കാ​രു​മാ​യും​ ​സം​സാ​രി​ച്ച് ​പാ​ർ​ട്ടി​യി​ലെ​ ​അ​സ്വാ​ര​സ്യം​ ​പ​രി​ഹ​രി​ച്ച് ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കാ​ൻ​ ​വ​ഴി​യൊ​രു​ക്കു​ക​യും​ ​വേ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REMYA HARIDAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA