കൊച്ചി: കാർ മരത്തിലിടിച്ച് അപകടം. കൊച്ചി ചക്കരപ്പറമ്പിൽ ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. ദേശീയ പാത 66ന് സമീപത്തെ സർവീസ് റോഡിലെ രണ്ട് മരങ്ങളെ ഇടിച്ചതിനുശേഷം വലിയൊരു മരത്തിലിടിച്ച് കാർ നിൽക്കുകയായിരുന്നു
കാറിൽ രണ്ട് യാത്രക്കാരുണ്ടായിരുന്നുവെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം കാറിൽ നമ്പർപ്ളേറ്റ് ഇല്ലെന്ന വിവരം പുറത്തുവരുന്നുണ്ട്. കാറിന്റെ മുൻവശം തകർന്ന നിലയിലായതിനാൽ നമ്പർപ്ളേറ്റ് കാണാൻ സാധിക്കില്ല. പിൻഭാഗത്തെ നമ്പർപ്ളേറ്റ് ഇളക്കി മാറ്റിയ നിലയിലാണുള്ളത്. അതിനാൽതന്നെ തട്ടിപ്പുമായി ബന്ധപ്പെട്ടാണോ അപകടമുണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു.
A car crashed into a tree. The accident occurred around 5:30 AM today at Chakkaraparambu, Kochi; the car came to a halt after striking two trees on the service road near National Highway 66 and subsequently crashing into a large tree.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |