SignIn
Kerala Kaumudi Online
Tuesday, 22 September 2026 9.59 PM IST

തിരുവോണം ബമ്പറിൽ സർക്കാരിന് ലോട്ടറി, ആകെ വിറ്റത് 87 ലക്ഷത്തിലധികം ടിക്കറ്റുകൾ

READ ENGLISH VERSION
thiruvonam-bumper
തിരുവോണം ബമ്പർ

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോർഖി ഭവനിൽ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൂജാ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. അദ്ധ്യക്ഷത വഹിക്കും.

ഭാഗ്യക്കുറി നറുക്കെടുപ്പ് പരിശോധനാ സമിതി ചെയർപേഴ്സണും കാട്ടാക്കട എം.എൽ.എയുമായ എം.ആർ. ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ പങ്കെടുക്കും. ജോയിന്റ് ഡയറക്ടർമാരായ ഷാജു പി.എ. സ്വാഗതവും അനിൽകുമാർ കെ.എസ്. നന്ദിയും പറയും. ഇതുവരെ 87,68, 160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

English Summary

The Thiruvonam Bumper lottery draw will be held on September 26 at 1:30 PM at Gorky Bhavan. Minister K. Muralidharan will inaugurate the draw and launch the Pooja Bumper 2026 lottery ticket. Lottery Department Director Anju K.S. will preside over the event.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVONAM BUMPER, KERALA LOTTERY, LOTTERY DRAW, K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA