മലപ്പുറം: നിലമ്പൂർ ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടികെ കോളനി സ്വദേശിയായ സജിതയുടെ (27) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. പെട്ടെന്ന് പാറകൾക്കിടയിലൂടെ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ഇതിനിടെ പുഴയിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ എടരിക്കോട് മങ്ങാടൻ അനസ് യാസീൻ (31), തിരൂർ പടന്നപ്പറമ്പൻ മുഹമ്മദ് കുട്ടി (65), വണ്ടൂർ ചെട്ടിയാർ എംഎൽ കുറുപ്പത്ത് റഫീഖ് (39), കരുവാരക്കുണ്ട് സ്രാമ്പിക്കൽ റഹീം (45), വണ്ടൂർ കുപ്പനത്ത് സജാദ് (23) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
ജലനിരപ്പ് ഉയർന്നതോടെ നിരവധിപേർ പുഴയിൽ കുടുങ്ങിയിരുന്നെങ്കിലും നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പല ഭാഗങ്ങളിലും ആളുകൾക്ക് രക്ഷപ്പെടാൻ കഴിയാതെ കുടുങ്ങി കിടന്നു. തുടർന്ന് ഫയർ ഫോഴ്സും പൊലീസും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.
The body of Sajitha (27), missing since a flash flood in Kottappuzha, Nilambur's TK Colony, has been recovered, bringing the total death toll to six. The incident occurred last Sunday evening when heavy rains caused a sudden surge of water, sweeping away people bathing in the river. Locals and emergency services rescued many others trapped by the rising water levels.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |