പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ ദൈവദശകത്തിലെ 320 അക്ഷരങ്ങളെ പ്രതിനിധീകരിച്ച് 320 അംഗങ്ങൾ ദൈവദശകം ആലാപനം നടത്തിയപ്പോൾ.
അണ്ടർ അറസ്റ്റ്... അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലുവർഷം തടവിന് വിധിച്ച ടോമിൻ ജെ.തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതിയിൽ നിന്നും പൊലീസ് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു.
അണ്ടർ അറസ്റ്റ്...അനധികൃത സ്വത്ത് സംമ്പാദന കേസിൽ നാലുവർഷം തടവിന് വിധിച്ച ടോമിൻ ജെ.തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതിയിൽ നിന്നും പോലീസ് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു.
ആദര ദീപ്തി...പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവും ഭരണഘടന പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ആദരസൂചകമായി രാജ്യത്തെ വീടുകളിൽ 'ആശിർവാദ് കാ ദിയ' ദീപം തെളിയിക്കുന്നതിന്റെ ഭാഗമായി കോട്ടയം നട്ടാശ്ശേരി പുലിച്ചൂർ വീട്ടിൽ ദീപം തെളിയിക്കുന്ന രാജേഷ് മകൾ നീരജ ഭാര്യ ശാലിനി എന്നിവർ
ജില്ലയുടെ പലഭാഗങ്ങളിൽ നിന്ന് ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് റീ സൈക്ളിങ്ങിനായി കൊണ്ടുപോകുന്നതിന് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തെ മാലിന്യം തരം തിരിക്കൽ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു.അബാൻ മേൽപ്പാലത്തിൽ നിന്നുള്ള ദൃശ്യം.
വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാനതല വിശ്വകർമ്മ ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ മഹാശോഭായാത്ര
വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാനതല വിശ്വകർമ്മ ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടത്തിയ സാംസ്കാരിക സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു.ഫ്രാൻസിസ് ജോർജ് എംപി,അഡ്വ.വിനു ജോബ്എം.എൽ.എ,സംസ്ഥാന ജനറൽ സെക്രട്ടറി മുരുകൻ പാളയത്തിൽ,വൈസ് പ്രസിഡൻ്റ് സതീഷ് കുമാർ.എൻ,ട്രഷറർ അനൂപ് മുരളീധരൻ തുടങ്ങിയവർ സമീപം
വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാനതല വിശ്വകർമ്മ ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ മഹാശോഭായാത്ര.സംസ്ഥാന ജനറൽ സെക്രട്ടറി മുരുകൻ പാളയത്തിൽ,വൈസ് പ്രസിഡൻ്റ് സതീഷ് കുമാർ.എൻ,ട്രഷറർ അനൂപ് മുരളീധരൻ തുടങ്ങിയവർ മുൻനിരയിൽ
ഗണേശ യാത്ര...ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രാജേന്ദ്രമൈതാനിയിൽ നിന്ന് നിമജ്ജനം ചെയ്യാനുള്ള ഗണേശവിഗ്രഹഘോഷയാത്ര
ഗണേശ യാത്ര...ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രാജേന്ദ്രമൈതാനിയിൽ നിന്ന് നിമജ്ജനം ചെയ്യാനുള്ള ഗണേശവിഗ്രഹഘോഷയാത്ര
നമ്മൾ തിരിച്ച് വരും... സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ജനറൽ സെക്രട്ടറി എം.എ ബേബിയും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി കെ ബിജുവും സ്നേഹ സംഭാഷണത്തിൽ
പാലക്കാട് ചക്കാന്തറ സെൻ്റ റാഫേൽസ് കത്തീഡ്രൽ സ്‌കൂളിൽ നടക്കുന്ന ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിൽ നാടോടി നൃത്ത മത്സരം കഴിഞ്ഞ് വേദിക്ക് പുറത്ത് വന്ന മത്സരാത്ഥിയുടെ അടയാഭരണങ്ങൾ അഴിച്ചുമാറ്റി വെയ്ക്കുന്ന  പിതാവ് .
ദാഹം ശമിപ്പിക്കാൻ ... പാലക്കാട് ചക്കാന്തറ സെൻ്റ റാഫേൽസ് കത്തീഡ്രൽ സ്‌കൂളിൽ നടക്കുന്ന ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിൽ നാടോടി നൃത്തം മത്സരം കഴിഞ്ഞ് പൂറത്ത് വന്ന കുടിക്ക് അച്ച്ചൻ കുടിവെള്ളം നൽക്കുന്നു .
വീടുകളിൽ വളർത്തുന്ന നായ്ക്കളേയും, പൂച്ചകളുടേയും കുഞ്ഞുങ്ങളെ വഴികളിൽ ഉപേക്ഷിക്കുന്നതുംഅവയുടെ മേൽ വണ്ടികയറുന്നതും സ്ഥിരം കാഴ്ചകളാണ്. ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. ശ്രദ്ധിച്ചുള്ള ഡ്രൈവിംഗ് ഒരു ജീവനായിരിക്കും രക്ഷിക്കുക.സ്റ്റേഡിയം ജംഗ്ഷന് സമീപമുള്ള ബസ്റ്റോപ്പിന് സമീപം ഉപേക്ഷിച്ച പൂച്ചക്കുഞ്ഞ്.
കോട്ടയം ചന്തക്കടവിൽ റോഡിൽ യാത്രക്കാർക്ക് ശല്യമായി നിൽക്കുന്ന തെരുവ് നായകൾ.രാത്രികാലങ്ങളിൽ തെരുവ് നായകൾ കുരച്ച് ചാടുന്നത് കൊണ്ട് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പ്പെടാറുണ്ട്
മധുരമാല... ബോംബെ മിഠായി വിൽക്കാൻ നഗരത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ. നാഗമ്പടത്തു നിന്നുള്ള കാഴ്ച
നടവഴിയിൽ നടപടി... നടപ്പാതയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് പെറ്റി അടിക്കാനായി മൊബൈലിൽ ചിത്രം പകർത്തുന്ന പൊലീസുകാർ.കോട്ടയം സെൻട്രൽ ജംഗ്ഷനിലെ കാഴ്ച
കോട്ടയം എസ്.എൻ.വി സദനത്തിൽ നടന്ന ഓണാഘോഷത്തിൽ തിരുവാതിര അവതരിപ്പിച്ചപ്പോൾ
കോട്ടയം സിഎംഎസ് കോളേജിൽ അഗ്നിരക്ഷ സേന മോക്ക്ഡ്രില്ലിന്റെ ഭാഗമായി നടത്തിയ വാട്ടർ ഗാർഡ്
  TRENDING THIS WEEK
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായുള്ള പവർകട്ട് സാധാരണക്കാരുടെ രാത്രി ജീവിതത്തെ ദുസ്സഹമാക്കുകയാണ്. ചൂടിൽ നിന്ന് രക്ഷനേടാൻ ഫോൺ ഫ്ലാഷ് ലൈറ്റിൻ്റെ വെളിച്ചത്തിൽ കുരുന്നിന് വിശറിയുപയോഗിച്ച് വീശി നൽകുന്ന മാതാവ്. ആലപ്പുഴ പാലസ് വാർഡിലെ വീട്ടിൽ നിന്നുള്ള ദൃശ്യം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായുള്ള പവർകട്ട് സാധാരണക്കാരുടെ രാത്രി ജീവിതത്തെ ദുസ്സഹമാക്കുകയാണ്. ചൂടിൽ നിന്ന് രക്ഷനേടാൻ ഫോൺ ഫ്ലാഷ് ലൈറ്റിൻ്റെ വെളിച്ചത്തിൽ കുരുന്നിന് വിശറിയുപയോഗിച്ച് വീശി നൽകുന്ന മാതാവ്. ആലപ്പുഴ പാലസ് വാർഡിലെ വീട്ടിൽ നിന്നുള്ള ദൃശ്യം
അസ്തമയസൂര്യന്റെ പ്രഭയിൽ ചുവന്നുതുടുത്ത മാനത്ത് നിരയായി കൂടുതേടി പറക്കുന്ന പക്ഷിക്കൂട്ടം. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ പശ്ചാത്തലത്തിൽ പകർത്തിയ ദൃശ്യം
"യെസ് ടു സ്പോർട്സ് നോ ഡ്രഗ്സ്" എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി 47 -ാ മത് കേരള പോലീസ് സംസ്ഥാന സ്പോർട്സ് മീറ്റിൻ്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിവരുന്ന തുഫാൻ മാരത്തോൺ ആലപ്പുഴ ജില്ലയിലെത്തിയപ്പോൾ നഗരത്തിലെ കൊമേഴ്‌സ്യൽ കനാലിലൂടെ തുഴഞ്ഞു നീങ്ങുന്ന കയാക്കിങ് താരങ്ങൾ
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി കലൂർ റിന്യൂവൽ സെന്ററിൽ ‘കുതിരക്കച്ചവടവും ജനാധിപത്യവും’എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അഡ്വ.കപിൽ സിബൽ എം പി എത്തുന്നു.
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച " ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണം നടത്തുന്ന മന്ത്രി റോജി എം. ജോൺ, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ സമീപം
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സദസിൽ നിന്നിരുന്ന കുട്ടികളോടൊപ്പം സെൽഫിക്ക് പോസ് ചെയ്തപ്പോൾ. മന്ത്രി. അഡ്വ. എൻ. ഷംസുദീൻ, ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ എന്നിവർ സമീപം
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിന്റെ പ്രസംഗം കേട്ട് കണ്ണ് ഈറനണിഞ്ഞപ്പോൾ
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സഹപാഠികളായിരുന്നവർ സമ്മാനിച്ച കലിഡോസ്കോപ്പിലൂടെ നോക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com