HOME / GALLERY / SPORTS
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് ആരംഭിച്ച പന്ത്രണ്ടാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ഇന്റര്‍മീഡിയറ്റ് എക്സ്ട്രീം സ്ലാലം വിഭാഗം സെമി ഫൈനല്‍ പോരാട്ടത്തില്‍ നിന്ന്.
കോട്ടയം ലൂർദ്‌ സ്‌കൂളിൽ നടക്കുന്ന അഖില കേരള ലൂർദിയൻ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം തൃശൂർ കൊരട്ടി ലിറ്റിൽ ഫ്ലവർ സ്‌കൂളും കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളും തമ്മിലുള്ള മത്സരത്തിൽ നിന്ന്
കോട്ടയം ലൂര്‍ദ്‌ സ്‌കൂളില്‍ നടക്കുന്ന അഖില കേരള ലൂർദിയന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ ലൂർദ് സ്‌കൂളും കോട്ടയം മൗണ്ട് കാർമ്മൽ സ്‌കൂളും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മൗണ്ടകർമ്മൽ സ്‌കൂൾ വിജയിച്ചു
കോട്ടയം ലൂര്‍ദ്‌ സ്‌കൂളില്‍ നടക്കുന്ന അഖില കേരള ലൂർദിയന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ ലൂർദ് സ്‌കൂളും കോട്ടയം മൗണ്ട് കാർമ്മൽ സ്‌കൂളും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മൗണ്ടകർമ്മൽ സ്‌കൂൾ വിജയിച്ചു
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 'സ്പന്ദൻ' സംസ്ഥാന ജൂനിയർ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ നിന്ന്
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ലൂർദ് സ്‌കൂളിന്റെ മുന്നേറ്റം തടയുന്ന ആലപ്പുഴ സെന്റ്.ജോസഫ് സ്‌കൂൾ.മത്സരത്തിൽ കോട്ടയം ലൂർദ് സ്‌കൂൾ ടീം ജയിച്ചു
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ലൂർദ് സ്‌കൂളിന്റെ മുന്നേറ്റം തടയുന്ന ആലപ്പുഴ സെന്റ്.ജോസഫ് സ്‌കൂൾ.മത്സരത്തിൽ കോട്ടയം ലൂർദ് സ്‌കൂൾ ടീം ജയിച്ചു
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പുരുഷ- വനിത സീനിയർ ബീച്ച് കബഡി ചാമ്പ്യൻഷിപ്പിൽ സമുറായി കലവൂരും (പച്ച) ഏദൻസ് ചെന്നിത്തലയും (നീല)ഏറ്റുമുട്ടിയപ്പോൾ. ഏദൻസ് ചെന്നിത്തലയുടെ റെയ്ഡറെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന സമുറായി കലവൂരിന്റെ ഡിഫെൻഡർമാരുടെ ശ്രമം. മത്സരത്തിൽ ഏദൻസ് ചെന്നിത്തല വിജയിച്ചു
ജില്ല ബാസ്ക്കറ്റ്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ വൈ.എം.സി.എ ഗ്രൗണ്ടിൽ നടന്ന കിഡ്സ് സബ്‌ജൂനിയർ ബാസ്ക്കറ്റ്ബാൾ ലീഗ് ചാമ്പ്യൻഷിപ്പിൽ ചെറിയനാട് സെന്റ് ജോസഫ്‌സും ലിയോ തേർട്ടീന്തും സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ
തൊടുപുഴ വെങ്ങല്ലൂർ- മാങ്ങാട്ടുകവല ബൈപ്പാസ് റോഡിൽ അർജന്റീന ഫുട്ബാൾ ടീമിന്റെ ആരാധകർ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡ്.
ബാസ്‌ക്കറ്റിലേക്കു ഇങ്ങനെ... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് നിയമസഭാ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ,സജി എബ്രഹാം പി.ജെ സണ്ണി,പി.സി ആന്റണി,ജോർജ് ജേക്കബ് പുരയ്ക്കൽ തുടങ്ങിയവർ സമീപം
ഗോളാരവം.... ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ആവേശത്തിന്റെ ഭാഗമായി കോട്ടയം ബസേലിയസ് കോളജിൽ നടത്തിയ ഫുട്‌സാലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ ജഴ്സിയണിഞ്ഞ് നടത്തിയ ആഘോഷം.
അന്താരാഷ്ട്ര ഒളിമ്പിക്ക് ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് ഒളിമ്പിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ദീപശിഖാപ്രയാണവും റാലിയും ഒളിമ്പ്യന്മാരായ ടിൻ്റു ലൂക്ക. പ്രീജാ ശ്രീധരൻ.ഏഷ്യൻ ഗെയിംസ് ജേതാവ് പി.യു. ചിത്ര എന്നിവർ മുൻനിരയിൽ .
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തോൽപ്പാവക്കൂത്തിന്റെ വെള്ളിത്തിരയിൽ കളിവിളക്കിന്റെ വെളിച്ചത്തിൽ ലോക ഫുട്ബാൾ താരങ്ങളായ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും നെയ്മറും. തോൽപ്പാവക്കൂത്ത് കലാകാരൻ രാജീവ് പുലവരും സംഘവുമാണ് ജനപ്രിയ താരങ്ങളെ അരങ്ങിലെത്തിച്ചപ്പോൾ.
തലപ്പത്ത് പന്ത്... ഫിഫ ഫുട്ബാൾ ലോകകപ്പിന്റെ പ്രചരണാർത്ഥം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച 'കിക്കോഫ്' പരിപാടിയിൽ ഫുട്ബാൾ ഹെഡ് ചെയ്യുന്ന വിദ്യാർത്ഥിനി
കടലോളം ആവേശം ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഇന്നലെ നടന്ന ബ്രസീൽ - മൊറോക്കോ മത്സരത്തിൽ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ഗോൾ നേടിയപ്പോൾ മൊബൈൽ ലൈറ്റ് തെളിയിച്ച് ആഹ്ലാദം പങ്കിടുന്ന ബ്രസീൽ ആരാധകർ.
കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ളോ ഇന്ത്യൻ ജി.എച്ച്.എസ്.എസിൽ ലോകകപ്പിനോടനുബന്ധിച്ചുള്ള ഫാൻസ് ഷോയിൽ അണിനിരന്ന വിദ്യാർത്ഥിനികൾ
ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ ബ്രസീൽ, അർജന്റീന ഫാൻസ് അസോസിയേഷൻ കോട്ടയം നാട്ടകം സിമന്റ് കവലയിൽ സ്ഥാപിച്ച നെയ്മറിന്റെയും, മെസിയുടേയും കൂറ്റൻ കട്ടൗട്ടുകൾ
പുരുഷ വിഭാഗം ഹൈജമ്പിൽ എൻ.സി.ബി താരം ബസന്ത് സ്വർണ്ണം നേടുന്നു
ലോകകപ്പ് ഫുട്ബോൾ ആരവത്തിലാണ് തലസ്ഥാനവും. ടിവിയിൽ കളി കാണുന്നതിലൊതുക്കാതെ ഗ്രൗണ്ടിലും പ്രിയപ്പെട്ട കളിക്കാരുടെ നീക്കങ്ങൾ പരീക്ഷിക്കാൻ യുവാക്കൾക്ക് ആവേശമാണ്. വള്ളക്കടവ് ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിൽ സിസർക്കട്ടിലൂടെ ഗോൾ നേടാൻ ശ്രമിക്കുന്ന യുവാവ്. പോർച്ചുഗൽ നായകനും ഫുട്ബാൾ ഇതിഹാസവുമായ റൊണാൾഡോയുടെ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കട്ടൗട്ടും കാണാം
  TRENDING THIS WEEK
കനത്ത മഴയെത്തുടർന്ന് പ്രക്ഷുബ്‌ദമായ കടൽ തീരത്തേക്ക് ആഞ്ഞടിക്കുന്നു. കോഴിക്കോട് ചെട്ടിക്കുളത്തു നിന്നുള്ള ദൃശ്യം.
കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച സുമതിയുടെ വീടിൻ്റെ അവശേഷിച്ച അടുക്കള ഭാഗത്തെത്തി യജമാനരെ തേടുന്ന നായകൾ. ഇന്നലെ കഴിക്കാനായി പാകം ചെയ്തുവെച്ച ഭക്ഷണവും കാണാം
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തൊടുപുഴ കാരിക്കോട് ഹൗസിങ് കോളനിയിലെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പമ്പ് ഉപയോഗിച്ച് കിണറിലെ മലിനജലം വറ്റിക്കുന്നു
വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന ആൾ. കല്ലിട്ടപാലം കിരലൂരിൽ നിന്നുള്ള ദൃശ്യം
മൂഴിക്കൽ ആനക്കാംപൊയിൽ റോഡ് താഴത്തെപ്പടി എന്ന സ്ഥലത്ത് കാലിനു ഓപ്പറേഷൻ ചെയ്തുകഴിഞ്ഞു വിശ്രമിക്കുന്ന അൻവർ എന്ന ആളെയും ശാരീരിക അസ്വസ്ഥതയുള്ള അവരുടെ ഭാര്യയെയും ഏകദേശം 500 മീറ്റർ ദൂരം സ്ട്രക്ചർ ഉപയോഗിച്ച് കൊണ്ടുവന്ന് സുരക്ഷിതമായി ബന്ധുവിന്റെവീട്ടിൽ എത്തിച്ചു.
വെള്ളത്താൽ ചുറ്റപ്പെട്ട നടുവണ്ണൂർ കാഞ്ഞിക്കാവ് പരദേവതാ ക്ഷേത്രത്തിലെ പൂജ  കഴിഞ്ഞ് തിരിച്ച്  വരുന്ന നാരായണൻ നമ്പൂതിരി
കനത്ത മഴയിൽ കോഴിക്കോട് കക്കോടി കല്ലിട്ടപ്പാലം കിരാലൂരിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നാട്ടുകാർ ബോട്ട് ഇറക്കിയപ്പോൾ. ഈ ഭാഗത്തെ 200 ഓളം വീടുകളിൽ നിന്ന് നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
വാട്ടർ പാർക്ക്... കനത്ത മഴയെത്തുടർന്ന് മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം കുമരകം റോഡിലെ ഇല്ലിക്കൽ കവലയിൽ വെള്ളം കയറിയപ്പോൾ നടന്ന് പോകുന്ന നാട്ടുകാരും ട്രാഫിക് കുരുക്കിൽ പെട്ട വാഹനങ്ങളും
വെള്ളത്തിൽ തള്ള്.... കനത്ത മഴയെത്തുടർന്ന് മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം കുമരകം റോഡിലെ ഇല്ലിക്കൽ കവലയിൽ വെള്ളം കയറിയപ്പോൾ പകുതി വഴിയിൽ നിന്നുപോയ ഓട്ടോറിക്ഷ തള്ളി മാറ്റുന്നു
താഴത്തങ്ങാടിയിൽ മീനച്ചാലാറിന്റെ തീരത്ത് വെള്ളം കയറിയ വീടുകളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ രക്ഷിക്കാനെത്തിയ ഫയർ റെസ്‌ക്യൂ ടീമിന്റെ സ്‌കൂബാ ടീം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com