SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.42 PM IST

റേഞ്ച് റോവർ വിവാദം: മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു, യാത്ര പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെ

READ ENGLISH VERSION

km-shaji
കെഎം ഷാജിയും വിവാദമായ കാറും

തിരുവനന്തപുരം: വിവാദമായ റേഞ്ച് റോവർ യാത്രയുമായി ബന്ധപ്പെട്ട മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു. പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു റേഞ്ച് റോവർ യാത്രയെന്നാണ് വിവരം. വാഹനം അനുവധിച്ചത് ഒരൊറ്റ തവണ കണ്ണൂരിൽ നിന്ന് കൂർഗിലേയ്ക്ക് പോകാനാണെന്നും ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു. സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ബോർഡോ സ്റ്റിക്കറോ പതിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചതും അതിന്മേൽ ഉയർന്നുവന്ന സുരക്ഷാ-വകുപ്പുതല അനുമതികളെക്കുറിച്ചുള്ള മന്ത്രിയുടെ അവകാശവാദങ്ങളും പൊളിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനം സർക്കാർ അനുമതിയില്ലാതെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ബോർഡും ദേശീയപതാകയുംവച്ച് യാത്ര ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന ആരോപണവും ഇതോടെ ശക്തമാവുകയാണ്.

ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കഴിഞ്ഞജിവസം കെഎം ഷാജി കാർ തിരിച്ചേൽപ്പിച്ചിരുന്നു. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനൽകിയത്. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.

English Summary

Kerala Minister K.M. Shaji’s defensive arguments regarding his controversial use of a private luxury Range Rover are reportedly falling apart. According to reports from a private news channel, the General Administration Department (GAD) had not granted permission for using the luxury vehicle for routine official travel.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KM SHAJI CAR ISSUE, KM SHAJI RANGE ROVER, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA