SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.55 AM IST

കെ.എം.ഷാജിയുടേത് പ്രോട്ടോക്കോൾ ലംഘനം: എം.വി.ഗോവിന്ദൻ 

1

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ ആഡംബര കാറിൽ സർക്കാർ വാഹനത്തിന്റെ നമ്പരും കേരള സർക്കാർ മുദ്ര‌യും പതാകയും സ്ഥാപിച്ച് മന്ത്രി കെ.എം.ഷാജി ഉപയോഗിച്ചത് പ്രോട്ടോക്കോളിന്റെയും മോട്ടോർ വാഹന നിയമത്തിന്റെയും ലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രി വി.ഡി.സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുടെ സ്‌പോൺസർ ആരെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കെ.എം.ഷാജി നടത്തിയ നിയമലംഘനത്തെ പിന്തുണയ്ക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് ചെയ്തതെന്നും വലിയ അഴിമതിക്കാണ് ഈ സർക്കാർ പിന്തുണ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA