SignIn
Kerala Kaumudi Online
Saturday, 08 August 2026 2.27 PM IST

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്‌ആർടിസി ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധിപേർ ഗുരുതരാവസ്ഥയിൽ

READ ENGLISH VERSION
ksrtc-bus-accident
അപകടത്തിൽപ്പെട്ട കെഎസ്‌ആർടിസി ബസ്

ബംഗളൂരു: കർണാടകയിൽ കെഎസ്‌ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് എയർബസ് ആണ് മൈസൂർ - ബംഗളൂരു ദേശീയപാതയിൽ ബിടതിയിൽ അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാ‌ർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അപകടം. KL15 A 1963 നമ്പർ ബസാണ് മറിഞ്ഞത്. റോഡരികിൽ സ്ഥാപിച്ചിരുന്ന ബോർഡിന്റെ തൂണിലിടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വാഹനങ്ങളെല്ലാം വൺവേ വഴി തിരിച്ചുവിടുകയാണ്. പൊലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

English Summary

Two people, including the driver and conductor, were killed after a Kerala KSRTC Super Deluxe Air Bus from Kozhikode depot overturned near Bidadi on the Mysuru-Bengaluru highway. Around 20 passengers reportedly suffered serious injuries and were hospitalized. The accident occurred at around 6:45 am after the bus hit a roadside signpost. Police suspect the driver may have fallen asleep.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE BENGALURU KSRTC BUS ACCIDENT, KSRTC BUS ACCIDENT, BENGALURU BUS ACCIDENT, KERALA KSRTC ACCIDENT, KSRTC BUS DEATHS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA