SignIn
Kerala Kaumudi Online
Saturday, 08 August 2026 4.21 AM IST

'ഒരുവീട്ടിൽ ഒരു കയർ ഉത്പന്നം, കയറിനൊരു കൈത്താങ്ങ് ' ഉദ്ഘാടനം നാളെ

ആലപ്പുഴ: കയർവ്യവസായത്തിന് പുത്തനുണർവേകാൻ ''ഒരുവീട്ടിൽ ഒരു കയർ ഉത്പന്നം, കയറിനൊരു കൈത്താങ്ങ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആനുകൂല്യവിതരണവും നാളെ വൈകിട്ട് മൂന്നിന് ആലപ്പുഴ കയർ കോർപ്പറേഷൻ ഹാളിൽ നടക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി എം.ലിജു അദ്ധ്യക്ഷനാകും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ആനുകൂല്യവിതരണവും ലോഗോ പ്രകാശനവും കെ.സി.വേണുഗോപാൽ എം.പിയും ആദ്യവിൽപ്പന ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും നിർവഹിക്കും. ആലപ്പുഴ നഗരസഭാദ്ധ്യക്ഷ മോളി ജേക്കബിന്റെ വാർഡിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കയർ ഉത്പന്നങ്ങളുടെ വില്പനയുമുണ്ടാകും. ആറുമാസത്തിനുള്ളിൽ ഓരോ വീട്ടിലും ഒരു കയർ ഉൽപ്പന്നമെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം. സർക്കാർ ഓഫീസുകളിലും വീടുകളിലും വിദ്യാലയങ്ങളിലും കയർ ഉത്പന്നങ്ങൾ വാങ്ങണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രവർത്തനരഹിതമായ കയർപിരിസംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഓണക്കാലത്ത് 2000 രൂപ ഉൾപ്പെടെയുള്ള സഹായം നൽകാൻ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. കയർവിലയായി 12 കോടി രൂപയാണ് കയർഫെഡ് സംഘങ്ങൾക്ക് നൽകാനുള്ളത്. റിവോൾവിംഗ് ഫണ്ട് 3.95 കോടി രൂപയും പി.പി.എസ്.എസ് ഏഴുകോടിയും ഉൾപ്പെടെ 10.95 ലക്ഷം രൂപ അനുവദിക്കും. സംഘങ്ങളുടെ പ്രവർത്തനക്ഷമത പരിഗണിച്ച് 444 കയർസംഘങ്ങൾക്ക് പ്രവർത്തനമൂലധനമായി 4.56 കോടിയും അനുവദിച്ചിട്ടുണ്ട്. തൊഴിലാളികളുടെ കൂലി 400 രൂപയിൽ നിന്ന് 500 ആയി വർദ്ധിപ്പിക്കും.

സൊസെറ്റികളുടെ കൺസോർഷ്യമുണ്ടാക്കി തമിഴ്‌നാട്ടിൽനിന്ന് മെഷീനുകൾ എത്തിച്ച് ഉൽപാദനം മെച്ചപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ.സി.അഭിഷേക്, കയർവികസന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എസ്. അനിൽകുമാർ, കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് ആൻഡ് കയർഫെഡ് എം.ഡി എം.കെ.ശശികുമാർ, മുൻ എം.എൽ.എ ബി. ബാബുപ്രസാദ് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA