
മഞ്ചേരി : വീടിനകത്ത് കയറിയ കാട്ടുപന്നിയിൽ നിന്നും പിഞ്ചു കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് സംഭവം.
വീട്ടിലുള്ളവർ അടുക്കള ഭാഗത്ത് സംസാരിച്ചു കൊണ്ടിരിക്കെ റോഡിലൂടെ കടന്നു വന്ന കാട്ടുപന്നി വീടിനകത്തേക്ക് കയറുകയായിരുന്നു. അലവിയുടെ മകൻ ഫവാസിന്റെ രണ്ടര വയസ്സുകാരിയായ മകൾ കട്ടിലിൽ കളിച്ചു കൊണ്ടിരുന്ന മുറിയിലേക്കാണ് കാട്ടുപന്നി കയറിയത്. ഫവാസിന്റെ അമ്മാവനായ അബ്ദുൾ ഹക്കീം കുഞ്ഞിനെ പുറത്തേക്കെടുക്കുകയും വാതിൽ പുറത്തു നിന്ന് അടയ്ക്കുകയുമായിരുന്നു. ഉടൻ വീട്ടുകാർ നാട്ടുകാരെ വിളിച്ചു കൂട്ടുകയും വാർഡ് കൗൺസിലർ പി. ഷംസിയയെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഷൂട്ടർമാരായ കെ. വി. ഇല്യാസ് ബാബു ആനക്കയം, കെ.വി. നൗഷാദ് എന്നിവർ സ്ഥലത്തെത്തി ജനൽപാളി തുറന്ന് മുറിക്കകത്തുള്ള കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ജഡം ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |