തിരുവനന്തപുരം: പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും പരസ്യമായി വെല്ലുവിളിച്ച,നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സി.പി.എം മുൻ സൈബർ പോരാളി അർജുൻ ആയങ്കിയെ പൂട്ടാൻ പതിനെട്ടടവും പയറ്റി പൊലീസ്. ഇയാൾ കയ്യെത്തും ദൂരത്തുതന്നെയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. അർജുൻ ആയങ്കിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് കൊച്ചിയിൽ വ്യാപക പരിശേധന നടത്തി. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ എറണാകുളം കാണിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റൊരാളാണെന്നാണ് സംശയിക്കുന്നത്. ടവൻ ലൊക്കേഷൻ എറണാകുളത്താക്കിയത് പൊലീസിനെ വഴിതെറ്റിക്കാനുള്ള നീക്കമാണോ എന്ന് സംശയമുണ്ട്. ഇതിനിടെ മുൻകൂർ ജാമ്യത്തിനുള്ള നീക്കവും അയാൾ തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നുണ്ട്. അതിനുമുമ്പ് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ധൈര്യമുണ്ടെങ്കിൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർ ഇനി എന്താ വരാൻ പോകുന്നതെന്ന് നോക്കിയാൽ മതിയെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ചെന്നിത്തലെയെ വെല്ലുവിളിച്ചത്. 'ഞാനും എന്റെ സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാൻ, ശേഷം ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കിൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്. വളർന്ന പാർട്ടി വേറെയാണ്.' എന്നായിരുന്നു അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
കോതമംഗലം ഇൻസ്പെക്ടർ പ്രശാന്ത്കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലുള്ള അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിനു ശ്രമിക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലെ വോയ്സ് മെസേജിലൂടെ വീണ്ടും ഭീഷണി മുഴക്കിയത്. കഴിയുമെങ്കിൽ അറസ്റ്റ് ചെയ്യൂ എന്നാണ് വെല്ലുവിളി.
Police are making extensive efforts to arrest Arjun Ayanki, a former CPM cyber activist who has several criminal cases against him and has openly challenged the police and the Home Minister. Police sources indicate that he is believed to be within close reach and efforts are underway to take him into custody.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |