SignIn
Kerala Kaumudi Online
Thursday, 06 August 2026 6.48 PM IST

'ഇനി  എന്താ  വരാൻ  പോകുന്നതെന്ന്  നിങ്ങൾ  നോക്കിക്കോ'; അർജുൻ ആയങ്കിയുടെ വെല്ലുവിളിയിൽ രമേശ് ചെന്നിത്തല

ramesh-chennithala
അർജുൻ ആയങ്കി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൊലീസിനെ വെല്ലുവിളിച്ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കണ്ണൂർ സ്വദേശിയുമായ അർജുൻ ആയങ്കിക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ധൈര്യമുണ്ടേൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർക്ക് ഇനി എന്താ വരാൻ പോകുന്നതെന്ന് നിങ്ങൾ നോക്കിയാൽ മതി' എന്നായിരുന്നു മന്ത്രി പറഞ്ഞത്. വാർത്താസമ്മേളനത്തിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

ഊന്നുകൽ സിഐയെയാണ് അർജുൻ ഭീഷണിപ്പെടുത്തിയത്. 'ഒളിവിൽ കഴിയുന്ന എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ' എന്നായിരുന്നു അർജുൻ ആയങ്കിയുടെ വെല്ലുവിളി. 'സിഐക്ക് കൊടുക്കേണ്ടത് കൊടുത്തിട്ടില്ല. അത് കൊടുക്കുമെന്നും' ഭീഷണി സന്ദേശത്തിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്.

'ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചേ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ'- എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. അർജുനെയും സംഘത്തെയും കഴിഞ്ഞ മേയ് മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അർജുൻ കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യഭീഷണി നടത്തിയത്.

English Summary

Home Minister Ramesh Chennithala responded to fugitive criminal Arjun Ayanki’s challenge to the police, saying his future actions would speak for themselves. Arjun had threatened a police inspector and dared officers to arrest him while in hiding. Police said they are aware of the threat and are investigating the matter.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESHCHENNITHALA, ARJUN AYANKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA