SignIn
Kerala Kaumudi Online
Thursday, 06 August 2026 2.04 PM IST

'സിഐക്ക് കൊടുക്കേണ്ടത് കൊടുത്തിട്ടില്ല; പിടിക്കാമെങ്കിൽ പിടിക്കൂ'; പൊലീസിനെ വീണ്ടും വെല്ലുവിളിച്ച് അർജുൻ ആയങ്കി

READ ENGLISH VERSION
arjun-ayanki
അർജുൻ ആയങ്കി

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും ഭീഷണിയുമായി രംഗത്ത്. ഊന്നുകൽ സിഐയെയാണ് അർജുൻ ഭീഷണിപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. സിഐക്ക് കൊടുക്കേണ്ടത് കൊടുത്തിട്ടില്ല. അത് കൊടുക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചേ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കണ്ണൂർ സ്വദേശിയുമായ അർജുൻ ആയങ്കിയെയും സംഘത്തെയും കഴിഞ്ഞ മേയ് മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അർജുൻ കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യഭീഷണി നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN AYANKI, ARJUN AYANKI POLICE, ARJUN AYANKI CHALLENGE, ARJUN AYANKI MALAYALAM, ARJUN AYANKI LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA