തിരുവല്ല: ഔദ്യോഗിക വാഹനം ജപ്തി ചെയ്തതിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ടിപ്പർ ലോറിയിലെത്തി തഹസിൽദാർ. തിരുവല്ല തഹസിൽദാർ ജോബിൻ കെ ജോജാണ് അഞ്ച് ദിവസം ഔദ്യോഗിക വാഹനമായി ടിപ്പർ ഉപയോഗിച്ചത്. ചെങ്ങന്നൂർ - ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് തഹസിൽദാരുടെ ഔദ്യോഗിക വാഹനമായ ജീപ്പും ഓഫീസും രണ്ടാഴ്ച മുൻപ് ജപ്തി ചെയ്തത്.
പാത ഇരട്ടിപ്പിക്കലിന് ഏറ്റെടുത്ത ഭൂമിക്ക് ലഭിച്ച നഷ്ടപരിഹാരം കുറവാണെന്ന ഹർജിയിൽ തിരുവല്ല സബ് കോടതിയുടേതാണ് ഉത്തരവ്. അന്ന് ഭൂമി ഏറ്റെടുത്ത് നൽകിയത് റവന്യൂ വകുപ്പായിരുന്നു. തഹസിൽദാരുടെ ഓഫീസിലെ ഉപകരണങ്ങളും ജപ്തി ചെയ്തിരുന്നു. തിരുവല്ലയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ഇന്നലെ ടിപ്പർ ഉപയോഗിച്ചുള്ളയാത്ര അവസാനിപ്പിച്ചു.
Following the seizure of his official vehicle by a court, Tiruvalla Tahsildar Jobin K. Jojo used a tipper lorry as his official mode of transport for five days, including during flood relief operations. The court ordered the seizure of the Tahsildar's official jeep and office in connection with a case related to compensation for land acquired for the Chengannur–Chingavanam railway line doubling project.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |