SignIn
Kerala Kaumudi Online
Thursday, 06 August 2026 2.04 PM IST

ഇടുക്കിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു

READ ENGLISH VERSION

car
അപകടത്തിൽപ്പെട്ട കാർ

ഇടുക്കി: ഏലപ്പാറയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ജെറിനാണ് (38)​ മരിച്ചത്. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഏലപ്പാറക്ക് സമീപം മലയോര ഹൈവേയിൽ നാലാം മൈലിലാണ് അപകടം നടന്നത്.

പരിക്കേറ്റ ദിവ്യ (29)​,​ നവ്യ (26),​ അജിൻ (36) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരോടൊപ്പം ഉണ്ടായിരുന്ന അഞ്ചുവയസുകാരൻ ജോഹാൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കട്ടപ്പന -കുട്ടിക്കാനം പാതയിൽ കരിന്തരുവി ഗവൺമെന്റ് യുപി സ്കൂളിന് സമീപം ഇന്ന് രാവിലെ 6.30ഓടെയാണ് അപകടം ഉണ്ടായത്.

ചിന്നാർ നദിയിലേക്കാണ് കാർ മറിഞ്ഞത്. വാഹനം ഭാഗകമായി നദിയിൽ മുങ്ങിയ നിലയിൽ ആയിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ ഇഷ്ടിക ചൂളയിൽ ജോലിക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary

A person was killed after a car carrying three people from Thiruvananthapuram plunged into a stream at Elappara in Idukki on Thursday morning. The injured were rushed to the Peerumedu Taluk Hospital for treatment, where one person remains in critical condition. The identities of the victims have not yet been released, and further details are awaited.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI CAR ACCIDENT, ELAPPARA ACCIDENT, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA