SignIn
Kerala Kaumudi Online
Thursday, 06 August 2026 2.05 PM IST

കാസർകോട്ട് പൊലീസുകാരനെ കാണാതായി; അവസാന മൊബൈൽ സിഗ്നൽ മൈസൂരിൽ

police
പ്രതീകാത്മകചിത്രം

രാജപുരം: കാസർകോട്ട് പൊലീസുകാരനെ കാണാതായതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സാം സനലിനെയാണ് (27) കാണാതായത്. ഇദ്ദേഹം ബേളൂർ അട്ടേങ്ങാനം സ്വദേശിയാണ്. തിങ്കളാഴ്ച മുതലാണ് കാണാതായതെന്നാണ് വിവരം.

സംഭവത്തിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കഴിഞ്ഞദിവസം മൈസൂർ ഭാഗത്തുനിന്നാണ് അവസാന സിഗ്നൽ ലഭിച്ചിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

A 27-year-old Civil Police Officer, Sam Sanal, a native of Atteenganam in Belur and attached to the Rajapuram Police Station in Kasaragod, has been reported missing. According to police, he has been missing since Monday.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE OFFICER MISSING, RAJAPURAM POLICE, MYSURU, MOBILE TOWER LOCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA