SignIn
Kerala Kaumudi Online
Thursday, 06 August 2026 6.01 PM IST

സ്‌കൂൾ ബസ് കനാലിലേയ്ക്ക് വീണ് അപകടം; പത്ത് കുട്ടികൾക്ക് പരിക്ക്

accident
അപകടത്തിൽപ്പെട്ട ബസ്

തൃശൂർ: ചാലക്കുടി പോട്ടയിൽ സ്‌കൂൾ ബസ് കനാലിലേയ്ക്ക് വീണു. ആളൂർ സെന്റ് ജോസഫ് സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സ‌്കൂൾ വിട്ടതിനുശേഷം കുട്ടികളെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ബസിലുണ്ടായിരുന്ന പത്ത് കുട്ടികൾക്ക് പരിക്കേറ്റതായി വിവരമുണ്ട്.

പരിക്കേറ്റ കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. ബസ് നിയന്ത്രണംവിട്ട് പോട്ട വാഴക്കുന്ന് കനാലിലേയ്ക്ക് വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

English Summary

A school bus carrying students from St. Joseph's School in Alur fell into a canal at Potta, Chalakudy, after school. Ten children were injured and admitted to a private hospital. Initial reports say none suffered serious injuries. Police and fire rescue teams reached the accident site and are investigating the cause.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL BUS ACCIDENT, THRISSUR SCHOOL BUS ACCIDENT, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA