SignIn
Kerala Kaumudi Online
Friday, 07 August 2026 3.57 AM IST

കർക്കടക വാവുബലി: ശിവഗിരിയിൽ വിപുലമായ ക്രമീകരണം

a

ശിവഗിരി : കർക്കടക വാവിനോടനുബന്ധിച്ച് 12ന് ശിവഗിരിയിൽ പിതൃക്കൾക്കുള്ള ബലിതർപ്പണത്തിനും മറ്റ് കർമ്മാനുഷ്ഠാനങ്ങൾക്കുമായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശിവഗിരി മഠം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠർ, ബ്രഹ്മചാരിമാർ, വൈദികർ ഉൾപ്പെടെയുള്ളവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. മുൻകൂട്ടി വിവരമറിയിക്കുന്നവർക്കു സാദ്ധ്യമായ വിധം താമസ സൗകര്യമുണ്ടാവും.കൂട്ടമായി എത്തുന്നവർക്ക് പേരും നക്ഷത്രവും രേഖപ്പെടുത്തി മുൻകൂറായും കൗണ്ടറിൽ നല്കാനാകും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400066230 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARKIDAKABALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA