SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.54 AM IST

ആണവനിലയ സാദ്ധ്യത പരിശോധിക്കും:മന്ത്രി സണ്ണിജോസഫ്

1

തിരുവനന്തപുരം: കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള സാദ്ധ്യത പരിഗണിക്കുമെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. അത്തരത്തിലുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകുന്നുണ്ട്. എല്ലാ വിഭാഗങ്ങളുമായി സമവായം കണ്ടെത്തിയ ശേഷമേ അതുമായി മുന്നോട്ട് പോകുകയുള്ളൂ. അൻപത് വർഷത്തിനിടെ നിരവധി തവണ ഇക്കാര്യം പരിഗണിച്ചിരുന്നു. എന്നാൽ സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. അതേസമയം സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിച്ചാൽ നിലവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതിയിൽ കുറവുണ്ടായേക്കും. അതും കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUNNY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA