SignIn
Kerala Kaumudi Online
Saturday, 08 August 2026 4.19 AM IST

സ്വർണക്കൊള്ള: എസ്.ഐ.ടിയിലെ ഉദ്യോഗസ്ഥരെ നിലനിറുത്തണം

ss

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അവരെ മൂന്നു മാസത്തേക്കോ അല്ലെങ്കിൽ അന്വേഷണം പൂർത്തിയാകുന്നതുവരെയോ മാറ്റരുതെന്ന് ഹൈക്കോടതി. വി.പി. സുധീഷ്,എസ്.എസ്. സുരേഷ് ബാബു എന്നിവരെ എസ്.ഐ.ടിയിൽ നിലനിറുത്താനാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ,ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് സർക്കാരിനും ഡി.ജിപിക്കും നിർദ്ദേശം നൽകിയത്.

സുധീഷിന് ഡിവൈ.എസ്.പിയായും സുരേഷ്ബാബുവിന് അസി. കമ്മിഷണറായുമാണ് സ്ഥാനക്കയറ്റം. ഇവരെ ടീമിൽ നിലനിറുത്തണമെന്ന് എസ്.ഐ.ടി തലവൻ ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA