SignIn
Kerala Kaumudi Online
Saturday, 08 August 2026 4.21 AM IST

മുല്ലപ്പെരിയാറിലെ കേരളത്തിന്റെ മുൻപ്രതിനിധിക്ക് തമിഴ്നാട്ടിൽ നിയമനം

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്‌ക്കായുള്ള വിദഗ്‌ദ്ധസമിതിയിൽ നേരത്തെ കേരളത്തെ പ്രതിനിധീകരിച്ച കേന്ദ്ര ജലകമ്മിഷൻ മുൻ ചീഫ് എൻജിനിയർ ടി.കെ. ശിവരാജന് തമിഴ്നാട്ടിലെ അണക്കെട്ടുകളുടെ സുരക്ഷാ പരിശോധനയ്‌ക്കുള്ള സമിതിയിൽ അംഗമായി നിയമനം.

തമിഴ്നാട് ജലവിഭവ വകുപ്പിന് കീഴിലുള്ള 88 അണക്കെട്ടുകളുടെ സുരക്ഷാ പരിശോധനയ്‌ക്കുള്ള കോംപ്രിഹെൻസീവ് ഡാം സേഫ്‌റ്റി ഇവാലുവേഷൻ(സി.ഡി.എസ്.ഇ) സ്വതന്ത്ര പാനലിൽ ഡിസൈൻ വിദഗ‌്ദ്ധ അംഗമായാണ് നിയമനം.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് ജനുവരി ആറിന് രൂപീകരിച്ച സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായിരിക്കെ കഴിഞ്ഞ ജൂൺ 16ന് വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ മാറിയിരുന്നു. തുടർന്ന് കേരളം ഒഡീഷ ജലവിഭവ വകപ്പിൽ ചീഫ് എൻജിനീയറും സ്‌‌പെഷൽ സെക്രട്ടറിയുമായിരുന്ന അശുതോഷ് ദാഷിനെ നിയമിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA