SignIn
Kerala Kaumudi Online
Saturday, 08 August 2026 2.27 PM IST

ഭക്തജനങ്ങളുടെ പണം സംരക്ഷിക്കും, ശബരിമല നെയ്യ് അഴിമതിക്കേസ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് കെ മുരളീധരൻ

sabarimala-ghee
പ്രതീകാത്മക ചിത്രം

തൃശൂർ: ശബരിമല നെയ്യ് അഴിമതിക്കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. വിജിലൻസ് കമ്മീഷണ‌ർ ഇന്നോ നാളെയോ കത്ത് നൽകും. അത് ലഭിച്ചാലുടൻ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റം ചെയ്‌തവരെ കണ്ടെത്തേണ്ടത് ക്രൈംബ്രാഞ്ചാണ്. ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്‌തിട്ടുണ്ട്. ഭക്തജനങ്ങളുടെ പണം സംരക്ഷിക്കുന്നതിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായുള്ള അന്വേഷണത്തിലും മന്ത്രി പ്രതികരിച്ചു. നിയമപരമായി പിടികൂടേണ്ടവരെ കൃത്യസമയത്ത് തന്നെ പിടികൂടും. ഇയാൾക്ക് എത്രകാലം വേണമെങ്കിലും മുങ്ങിനടക്കാനാകില്ല. അർജുൻ ആയങ്കിയെ പിടികൂടുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. നിയമം അതിന്റെ വഴിക്ക് നടക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും നേരിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. കാണാതായവരെ എത്രയും വേഗത്തിൽ കണ്ടെത്താനുള്ള സമഗ്രമായ ശ്രമങ്ങളാണ് സർക്കാർ തലത്തിൽ നടത്തിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

English Summary

Devaswom Minister K. Muraleedharan announced that the Sabarimala ghee corruption case will be handed over to the Crime Branch for investigation by a special team, following a letter from the Vigilance Commissioner. He affirmed the government's commitment to protecting devotees' money. The minister also commented on the ongoing search for Arjun Ayanki and efforts to locate missing fishermen at sea.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA GHEE SCAM, K MURALEEDHARAN, SABARIMALA CORRUPTION CASE, SABARIMALA GHEE CONTROVERSY, KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA