SignIn
Kerala Kaumudi Online
Saturday, 08 August 2026 2.27 PM IST

പത്ത് മണിക്കൂർ യാത്രയ്‌ക്ക് ഒറ്റ ഡ്രൈവർ മാത്രം; വിശ്രമം ലഭിക്കാത്തതാണ് കെഎസ്‌ആർടിസി അപകടത്തിന് കാരണമെന്ന് വിമർശനം

READ ENGLISH VERSION
ksrtc-bus-accident
അപകടത്തിൽപ്പെട്ട ബസ്, മരിച്ച കണ്ടക്‌ടറുടെ ഐഡി കാർഡ്

ബംഗളൂരു: കർണാടകയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിംഗിൾ ഡ്രൈവർ ഡ്യൂട്ടി കാരണം ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിക്കാത്തതാണ് അപകടകാരണമെന്ന ആരോപണം ഉയരുകയാണ്. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963, ATC 129 നമ്പർ ബസാണ് റോഡരികിലെ കൂറ്റൻ ദിശാസൂചിക ബോർഡിന്റെ തൂണിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞത്.

ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷും കണ്ടക്‌ടറായ കോഴിക്കോട് കോവൂർ സ്വദേശി എൻ എം അരുണും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടർച്ചയായ സർവീസുകൾ മൂലം ഡ്രൈവർക്കുണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മിഥിലേഷ് മൈസൂർ സർവീസ് കഴിഞ്ഞ് ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. പത്ത് മണിക്കൂർ ഒരാൾ മാത്രം ഡ്രൈവ് ചെയ്യേണ്ട സർവീസ് റൂട്ടാണിത്. അതിനാൽ, ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇന്നലെ രാത്രി ഒമ്പതരയോടെ മിഥിലേഷിന് അടുത്ത ബംഗളൂരു സർവീസിൽ ഡ്യൂട്ടിക്ക് കയറേണ്ടിവന്നു. താൽക്കാലിക ജീവനക്കാരനായിരുന്നു മിഥിലേഷ്. വിശ്രമമില്ലാതെ സർവീസ് നടത്തേണ്ടിവന്നതാകാം അപകടകാരണമെന്ന നിഗമനത്തിലാണ് കെഎസ്‌ആർടിസി ജീവനക്കാർ.

കോഴിക്കോട് - ബംഗളൂരു റൂട്ടിലോടുന്ന ഭൂരിഭാഗം ബസുകളിലും ഡ്രൈവർ കം കണ്ടക്‌ടർ രീതിയാണ് നിലനിൽക്കുന്നത്. പക്ഷേ, രണ്ട് സർവീസുകളിൽ മാത്രം സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയാണ്. അതിൽ ഒരു ബസാണ് ഇന്ന് അപകടത്തിൽപ്പെട്ടത്. ജോലിഭാരവും അപകടസാദ്ധ്യതയും കാരണം സ്ഥിരം ജീവനക്കാർ പലരും ഈ ബസുകളിൽ ഡ്രൈവറാകാൻ തയ്യാറാകില്ല. അതിനാൽ, താൽക്കാലിക ഡ്രൈവർമാരെ ഉപയോഗിച്ചാണ് ഭൂരിഭാഗം സമയത്തും സർവീസുകൾ നടത്തിയിരുന്നത്.

English Summary

A KSRTC Super Deluxe bus accident in Karnataka killed its driver and conductor. The Kozhikode depot bus overturned after hitting a roadside pillar. Allegations suggest severe driver fatigue and lack of rest from continuous single-driver duties on demanding routes caused the crash, highlighting concerns about temporary drivers handling such demanding schedules without adequate breaks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC BUS ACCIDENT, KSRTC DRIVER REST, KSRTC BUS CRASH, KERALA KSRTC SAFETY, KSRTC DRIVER WORKING HOURS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA