തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയെയും പാെലീസിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി ആർജുൻ ആയങ്കിക്ക് പിന്തുണയുമായി സുഹൃത്ത് ആകാശ് തില്ലങ്കേരി. സോഷ്യൽ മീഡിയയിലൂടെയാണ് പിന്തുണ അറിയിച്ചത്. പൊലീസിനെ വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിനോട് തനിക്ക് യാേജിപ്പില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
'കള്ളക്കേസിൽ കുരുക്കിയതിന്റെ വികാരത്തള്ളിച്ചയിലാകാം അങ്ങനെ പ്രതികരിച്ചത്. പൊലീസിന്റെ കള്ളക്കേസിനെ നിസാരമാക്കാനില്ല. അർജുനും കൂട്ടുകാർക്കും ഒപ്പംതന്നെയാണ് നിലകൊള്ളുന്നത്. തെറ്റുചെയ്തുവെന്നതിന്റെ പേരിൽ പൗരനെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ ഇത് ബീഹാറോ യുപിയോ അല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. തെറ്റിന് ശിക്ഷകൊടുക്കേണ്ടത് കോടതിയാണ്. തോക്കല്ല. ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റിൽപ്പറത്തുന്ന ഭരണകൂട ഭീകരതോടും ഒത്തുതീർപ്പില്ല. വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും എന്നാണ് കുറിപ്പിൽ പറയുന്നത്.
അതേസമയം, അടിയന്തര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തള്ളി. അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വെടിവച്ചാലും മുട്ടുകുത്തില്ലെന്ന അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോൾ നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും നോക്കാം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽ പോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.
Absconding criminal Arjun Ayanki received public support from Akash Thillankeri via social media, with Thillankeri criticizing police and government over alleged false cases and threats to Ayanki's life. Home Minister Ramesh Chennithala denied issuing shoot-on-sight orders for Ayanki but confirmed an extensive police search is underway for the accused, who has been threatening authorities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |