SignIn
Kerala Kaumudi Online
Saturday, 08 August 2026 6.49 PM IST

'പ്രിയദർശിനി' പാപ്പാനെ ചവിട്ടിക്കൊന്നു; സംഭവം കോന്നി ആന പരിപാലന കേന്ദ്രത്തിൽ

priyadarshini
പ്രിയദർശിനി എന്ന ആന

പത്തനംതിട്ട: കോന്നി ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കോന്നി സ്വദേശി മോഹനൻ പിള്ള എന്ന പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. പ്രിയദർശിനി എന്ന 44 വയസുള്ള ആനയാണ് പാപ്പാനെ ആക്രമിച്ചത്. തുമ്പികയ്യിലെ മുറിവ് ശുശ്രൂഷിക്കുന്നതിനായാണ് മോഹനൻ പിള്ള ആനയുടെ അരികിലെത്തിയത്. പ്രിയദർശിനിയുടെ പാപ്പാൻ സ്ഥലത്തില്ലാത്തതിനാലാണ് പരിചരിക്കുന്നതിനായി മോഹനൻ പിള്ള എത്തിയത്. മീന എന്ന ആനയുടെ പാപ്പാനാണ് മരണപ്പെട്ടയാൾ.

മുറിവിൽ മരുന്നുവയ്ക്കുന്നതിനായി എത്തിപ്പോൾ ആന പെട്ടെന്ന് പാപ്പാനെ ആക്രമിച്ചുവെന്നാണ് പ്രാഥമിക വിവരം. മരുന്നുവയ്ക്കുന്നതിനിടെ പെട്ടെന്ന് എന്തോ പ്രകോപനം ഉണ്ടാവുകയും ചവിട്ടി താഴെ തള്ളിയിട്ടതിന് ശേഷം പുറത്ത് ചവിട്ടുകയും തേറ്റ കൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പാപ്പാനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary

A mahout, Mohanan Pillai from Konni, was fatally attacked by 44-year-old elephant Priyadarshini at the Konni Elephant Training Centre in Pathanamthitta. Pillai had approached the elephant to treat an injury on its trunk because Priyadarshini’s regular mahout was absent. CCTV footage reportedly shows the elephant suddenly attacking him, knocking him down, trampling him, and piercing him with its tusk.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHANT ATTACK, KONNI, PAPPAN, MAHOUT, KONNI PRIYADARSHINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA