DAY IN PICS
August 08, 2026, 12:30 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം കുറിച്ച ഇടുക്കി ജില്ലയിലെ അദ്ധ്യാപകരെ അനുമോദിക്കാനായി ഇടുക്കി തൊടുപുഴ ഉത്രം റസിഡൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യുക്കേഷനൽ അംബാസഡറായ എസ്തർ മരിയ ടോമിയെ മന്ത്രി എൻ.ഷംസുദ്ദീനും ഡീൻ കുര്യാക്കോസ് എം.പിയും അഭിനന്ദിച്ചപ്പോൾ. ശാരീരിക പരിമിതികളെ അതിജീവിച്ച് പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതോടെയാണ് എസ്തർ ശ്രദ്ധേയയായത്. ഈ നേട്ടം മറ്റുള്ളവർക്കും പ്രചോദനമാവുമെന്നതിലാണ് എസ്തറിനെ വിദ്യാഭ്യാസ വകുപ്പ് എജ്യുക്കേഷനൽ അംബാസിഡറാക്കാൻ തീരുമാനിച്ചത്.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com