
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് തുടർസഹായത്തിനായി 14.40 കോടി സർക്കാർ അനുവദിച്ചു. ഇതിൽ 9.84കോടിയും പ്രതിമാസആശ്വാസധനസഹായത്തിനാണ്. ഈ വർഷത്തെ ബഡ്ജറ്റിൽ നീക്കിവെച്ച തുകയ്ക്കാണ് ഭരണാനുമതി. ദുരിതബാധിതർക്കുള്ള സഹായം നിലയ്ക്കാതിരിക്കാനാണ് തുക അടിയന്തരമായി അനുവദിച്ചത്. ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ 'സ്നേഹസാന്ത്വനം'
ക്ഷേമപാക്കേജ് നടത്തിവരുന്നുണ്ട്. അതുമായി ബന്ധപ്പെട്ടാണ് സഹായം അനുവദിച്ചത്. 5,208 പേർക്കാണ് നിലവിൽ സഹായം ലഭിച്ചുവരുന്നത്. ലിസ്റ്റിൽ ഉൾപ്പെടുന്നതായി പ്രതീക്ഷിക്കുന്ന 1,000 പേർക്കായി 2.64കോടിരൂപയും മാറ്റിവെച്ചിട്ടുണ്ട്. അനുവദിച്ച തുകയിൽ നിന്ന് ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയർ ഗിവേഴ്സിന് നൽകുന്ന മാസാന്ത ധനസഹായമായ 'ആശ്വാസകിരണം' പദ്ധതിക്കായി 64.76 ലക്ഷം രൂപ വിനിയോഗിക്കും.
ദുരിതബാധിതരിലെ 400കുട്ടികളുടെ വിദ്യാഭ്യാസത്തിന് 10.05ലക്ഷം രൂപയും സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 1.16കോടിരൂപയും വിനിയോഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |