SignIn
AUTHOR
Wednesday, 05 August 2026 10.49 AM IST
P H Sanalkumar

P H Sanalkumar

Special Correspondent
Role Reporter
Expertise Finance, Science, Politics

Biography

Working with Kerala Kaumudi for the past 28 years, covering political and economic developments as well as developments in the field of space. Based in Thiruvananthapuram.

Articles By Author

കെ.എഫ്.സി വ്യവസായ വായ്പ ഉദ്ഘാടനം 6ന്

കെ.എഫ്.സി വ്യവസായ വായ്പ ഉദ്ഘാടനം 6ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവ്വഹിക്കും. ആദ്യവായ്പാ വിതരണവും മുഖ്യമന്ത്രി നടത്തും. ലെമൺട്രി ഹോട്ടലിൽ ഉച്ചയ്ക്ക് 12നാണ് പരിപാടി. 5കോടി രൂപവരെ പദ്ധതി അനുസരിച്ച് വായ്പ കിട്ടും. ചടങ്ങിൽ കെ.എഫ്.സി സംരംഭകർക്കുള്ള പ്ലാറ്റിനം/ഗോൾഡ്/സിൽവർ/പിങ്ക് കാർഡ് വിതരണം ഗതാഗത മന്ത്രി സി.പി.ജോൺ നിർവഹിക്കും.

ആർ.എസ്.എസിന് രാഷ്ട്രീയ താത്പര്യങ്ങളില്ല: സുനിൽ അംബേദ്ക്കർ

ആർ.എസ്.എസിന് രാഷ്ട്രീയ താത്പര്യങ്ങളില്ല: സുനിൽ അംബേദ്ക്കർ

തിരുവനന്തപുരം: ആർ.എസ്.എസിന് രാഷ്ട്രീയ താത്പര്യങ്ങളില്ലെന്ന് ദേശീയ വക്താവ് സുനിൽ അംബേദ്ക്കർ. സംഘത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് മാദ്ധ്യമ മേധാവികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര നന്മയ്ക്കായാണ് ആർ.എസ്.എസ് നൂറുവർഷവും പ്രവർത്തിച്ചത്. ജാതി,മത,ഭാഷാ ഭേദങ്ങളില്ല. എല്ലാവരേയും ബഹുമാനിക്കാനാണ് സംഘം പഠിപ്പിക്കുന്നത്.

Uncommissioned Doppler Radar in Pulpally leaves state without crucial flood warnings

Uncommissioned Doppler Radar in Pulpally leaves state without crucial flood warnings

The Pinarayi Vijayan government had decided to install the advanced radar system at Pulpally in Wayanad after the devastating Mundakkai-Chooralmala disaster, which claimed more than 400 lives.

ബിജെപി കൗൺസിലർക്ക് 
അവധി നിർദേശം:
 കുറിപ്പ് റദ്ദാക്കി

ബിജെപി കൗൺസിലർക്ക് അവധി നിർദേശം: കുറിപ്പ് റദ്ദാക്കി

തിരുവനന്തപുരം:കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതന് അവധിക്ക് അപേക്ഷ സമർപ്പിക്കാമെന്ന, സസ്‌പെൻഷനിലായ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയുടെ കുറിപ്പ് റദ്ദാക്കി.

പ്ര​ളയ മു​ന്ന​റി​യി​പ്പ് ​വേണ്ടെന്നു വച്ചു

പ്ര​ളയ മു​ന്ന​റി​യി​പ്പ് ​വേണ്ടെന്നു വച്ചു

തിരുവനന്തപുരം: പ്രളയമുന്നറിയിപ്പ് നൽകാൻ 10 കോടി ചെലവിട്ട് സ്ഥാപിച്ച അത്യാധുനിക എക്സ് ബാൻഡ് ഡോപ്ളർ വെതർ റെഡാർ സംവിധാനം കമ്മിഷൻ ചെയ്യാത്തത് വിനയായി.

ബി.എം.എസ് സംസ്ഥാന ജനറൽ 
സെക്രട്ടറി ജി.കെ. അജിത് നിര്യാതനായി

ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത് നിര്യാതനായി

തിരുവനന്തപുരം: ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വേങ്കോട് പി.വി. ബംഗ്ലാവിൽ ജി.കെ. അജിത്(57) നിര്യാതനായി. അർബുദബാധയെ തുടർന്ന് ആർ.സി.സിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11നായിരുന്നു അന്ത്യം. ബി.എം.എസ് ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം സ്വവസതിയായ നെട്ടയം പാപ്പാട് ലെയ്ൻ ഐശ്വര്യയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്നുരാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.

എം.അഞ്ജന ദുരന്തനിവാരണ വിഭാഗം 
സ്പെഷ്യൽ സെക്രട്ടറി

എം.അഞ്ജന ദുരന്തനിവാരണ വിഭാഗം സ്പെഷ്യൽ സെക്രട്ടറി

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ ദുരന്തനിവാരണപ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കാനായി ടൂറിസം വകുപ്പ് ഡയറക്ടറായ എം.അഞ്ജനയെ ദുരന്ത നിവാരണ വിഭാഗം സ്‌പെഷ്യൽ

സർക്കാർ സ്ഥാപനങ്ങളുടെ
സമഗ്ര രജിസ്ട്രി തയ്യാറാക്കും

സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര രജിസ്ട്രി തയ്യാറാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല, സ്വയംഭരണം ഉൾപ്പെടെ 591 സ്ഥാപനങ്ങളുടെ സമഗ്രമായ രജിസ്ട്രി തയ്യാറാക്കാൻ സർക്കാർ ഉത്തരവിറക്കി.

സെൻസസ് ഒന്നാം ഘട്ടം പൂർത്തിയായി

സെൻസസ് ഒന്നാം ഘട്ടം പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സെൻസസ് ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന നോഡൽ ഓഫീസറുമായ (സെൻസസ്) കെ. ബിജു. ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമായിരുന്നു. രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് ആണിത്.

തദ്ദേശ 
സ്ഥാപനങ്ങൾക്ക് 
265.55കോടി

തദ്ദേശ സ്ഥാപനങ്ങൾക്ക് 265.55കോടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് പൊതുആവശ്യഫണ്ടായി 265.55കോടി അനുവദിച്ച് ഉത്തരവായി. 3236.76കോടിയാണ് നടപ്പ് വർഷം അനുവദിച്ചിരിക്കുന്നത്. എം.എൽ.എ ആസ്തിവികസന ഫണ്ട് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടി.

തെരുവുനായ്ക്കൾക്ക്   ഭക്ഷണം  നൽകിയാൽ  നടപടി

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയാൽ നടപടി

തിരുവനന്തപുരം: തെരുവുനായകൾക്ക് വഴിയോരത്തടക്കം ഭക്ഷണം നൽകുന്നവർക്കെതിരെ നിയമ നടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി തദ്ദേശ വകുപ്പ് സർക്കുലർ. തദ്ദേശ വാർഡുകളിൽ നിശ്ചിതകേന്ദ്രങ്ങളിൽ മാത്രമേ ഭക്ഷണം നൽകാൻ അനുവദിക്കൂ. ഇതിനുള്ള സ്ഥലം തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. അല്ലാത്തയിടങ്ങളിൽ ഭക്ഷണം നൽകിയാൽ കേസെടുക്കും. പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തും.

തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റം: നേതാക്കൾക്കായി 
ഒത്തുതീർപ്പ്; ഇടതു സംഘടനയിൽ വിവാദം

തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റം: നേതാക്കൾക്കായി ഒത്തുതീർപ്പ്; ഇടതു സംഘടനയിൽ വിവാദം

തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റത്തിൽ നേതാക്കൾക്കായി ഒത്തുതീർപ്പ് നടത്തിയെന്ന് ആരോപിച്ച് ഇടത് അനുകൂല സംഘടനയിൽ വിവാദം. കഴിഞ്ഞ ജൂലായ് നാലിന് 268 പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെ 394 പേരെയാണ് സ്ഥലംമാറ്രിയത്. ഇതിനെതിരെ ഇടതു സംഘടനയായ കെ.ജി.ഒ.എ അനിശ്ചിതകാല ധർണ ആരംഭിച്ചിരുന്നു. അതിനിടെ സംഘടനാ നേതാക്കളായ പത്തുപേരുടെ സ്ഥലംമാറ്റം റദ്ദാക്കിയാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് അധികൃതരുമായി ഒത്തുതീർപ്പിലെത്തിയെന്നാണ് ആക്ഷേപം.

ബി.ജെ.പി കൗൺസിലർക്ക് അവധി: 
അണ്ടർ സെക്രട്ടറിക്ക് സസ്പെൻഷൻ

ബി.ജെ.പി കൗൺസിലർക്ക് അവധി: അണ്ടർ സെക്രട്ടറിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തലസ്ഥാന കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതന് അവധി ലഭിക്കുന്നതിന് സഹായകമായ കുറിപ്പുനൽകിയ അണ്ടർ സെക്രട്ടറിക്ക് സസ്പെൻഷൻ. തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയും കെ.എ.എസ് ഉദ്യോഗസ്ഥയുമായ ചിത്ര പി.അരുണിമയ്ക്കെതിരെയാണ് നടപടി. കോർപ്പറേഷൻ കൗൺസിലിൽ നിന്ന് സുഗതന് ആറുമാസത്തെ അവധി ലഭിക്കാൻ ഇടയാക്കിയത് ഈ കുറിപ്പ് മൂലമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.

കിഫ്ബി പുനരവലോകനം: ആദ്യയോഗം നടത്തി

കിഫ്ബി പുനരവലോകനം: ആദ്യയോഗം നടത്തി

തിരുവനന്തപുരം:ബഡ്ജറ്റിതര ധനകാര്യസ്ഥാപനമായ കിഫ്ബി വേണോ,വേണ്ടയോ എന്നാലോചിക്കാൻ രൂപീകരിച്ച, മുൻ ഐ.എ.എസ്.ഉദ്യോഗസ്ഥ സുധാപിള്ളയുടെ നേതൃത്വത്തിലുള്ള പുനരവലോകന സമിതി ആദ്യയോഗം ചേർന്നു. മഴക്കെടുതി ഉന്നതതല യോഗമുളളതിനാൽ മുഖ്യമന്ത്രിക്ക് പങ്കെടുക്കാനായില്ല. പ്രാരംഭ ചർച്ചകൾക്കുശേഷം യോഗം പിരിഞ്ഞു. ജൂലായ് 14ന് രൂപീകരിച്ച സമിതിയുടെ ആദ്യയോഗമായിരുന്നു. മൂന്ന് മാസമാണ് സമിതിയുടെ കാലാവധി.ഫെഡറൽ ബാങ്ക് മുൻ സി.എം.ഡി.ശ്യാം ശ്രീനിവാസൻ, ചാർട്ടേഡ് അക്കൗണ്ട്സ് അസോസിയേഷൻ മുൻ ചെയർമാൻ നിലേഷ് വികാംസെ, മുൻ സി.എ.ജി.എച്ച്. ശുഭലക്ഷ്മി നാരായണൻ, മുൻകേന്ദ്ര റവന്യുവകുപ്പ് സെക്രട്ടറി ഡോ.തരുൺ ബജാജ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി,ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ധനകാര്യവകുപ്പിലെ ഒ.എസ്.ഡി.ആയ സച്ചിൻ കുമാർ യാദവ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ എ.പി.എസ്. കെ.പി.കെ.തിലകൻ എന്നിവരും സമിതിയിലുണ്ട്.

ക്ഷാമബത്തയിൽ  3%
വർദ്ധന ലഭിച്ചേക്കും

ക്ഷാമബത്തയിൽ 3% വർദ്ധന ലഭിച്ചേക്കും

തിരുവനന്തപുരം:കേന്ദ്രസർക്കാർ ജൂൺ മാസത്തെ ഉപഭോക്തൃ വില സൂചിക പുറത്തിറക്കി. വിലസൂചിക പോയന്റ് ശരാശരി 428.08 ആയി ഉയർന്നു. ഇ

ആധാറിൽ ഇ മെയിൽ
ഡിസംബർ വരെ
ചേർക്കാം

ആധാറിൽ ഇ മെയിൽ ഡിസംബർ വരെ ചേർക്കാം

തിരുവനന്തപുരം: ആധാറിൽ ഇ മെയിൽ ഉൾപ്പെടുത്താൻ ഡിസംബർ 31വരെ അവസരമുണ്ടെന്ന് യൂണിക്ക് തിരിച്ചറിൽ അതോറിറ്റിയും സംസ്ഥാന ഐ.ടി.മിഷനും അറിയിച്ചു. ആധാറിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തിയവർക്ക് മാത്രമാണ് ഇതിന്

ക്യാൻസർ   വീണ്ടും     വരുന്നതിന്റെ   കാരണം   കണ്ടെത്തി,​ 
 ചരിത്രം   കുറിച്ച്   രാജീവ്   ഗാന്ധി   സെന്റർ

ക്യാൻസർ  വീണ്ടും  വരുന്നതിന്റെ കാരണം കണ്ടെത്തി,​ ചരിത്രം  കുറിച്ച്  രാജീവ് ഗാന്ധി സെന്റർ

തിരുവനന്തപുരം: ചികിത്സിച്ച് ഭേദമാക്കിയാലും കാൻസർ വീണ്ടും വരുന്നതിന്റെ കാരണം ആരോഗ്യശാസ്ത്ര ഗവേഷണ സ്ഥാപനമായ ബ്രിക് - രാജീവ് ഗാന്ധി സെന്റർഫോർ ബയോടെക്നോളജിയിലെ ഗവേഷകർ കണ്ടെത്തി. ലോകത്ത് ആദ്യമായാണ് ഈ കണ്ടെത്തൽ. പ്രതിവിധിയായി മരുന്നു വികസിപ്പിക്കാനുള്ള

മുന്നറിയിപ്പില്ല, മഴയിൽ മുങ്ങി സംസ്ഥാനം

മുന്നറിയിപ്പില്ല, മഴയിൽ മുങ്ങി സംസ്ഥാനം

മഴ മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കുമെന്നും അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്നും കഴിഞ്ഞ പ്രളയത്തിനുശേഷം പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഇന്നലെയും കാര്യങ്ങൾ പിഴച്ചു.

ജനകീയാസൂത്രണം
 മുപ്പതാം വാർഷികം: 
 ഉദ്ഘാടനം 16ന്

ജനകീയാസൂത്രണം മുപ്പതാം വാർഷികം: ഉദ്ഘാടനം 16ന്

തിരുവനന്തപുരം:ജനകീയാസൂത്രണത്തിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 16ന് കോട്ടൺ ഹിൽ സ്‌കൂളിൽ ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമം സംഘടിപ്പിക്കുമെന്ന് ഡോ.ടി.എം.തോമസ് ഐസക്ക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജുവല്ലറികളിൽ നികുതി പരിശോധന: 
അപലപിച്ച് വ്യാപാരികൾ

ജുവല്ലറികളിൽ നികുതി പരിശോധന: അപലപിച്ച് വ്യാപാരികൾ

തിരുവനന്തപുരം:ജുവല്ലറി പണിശാലകളിലും വ്യാപാരശാലകളിലും നടത്തിയ നികുതി പരിശോധനയെ അപലപിച്ച് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.

യു.ഡി.എഫ് മറുപടി പറയണം: കെ.എൻ.ബാലഗോപാൽ

യു.ഡി.എഫ് മറുപടി പറയണം: കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: കാപ്പാ കേസിലകപ്പെട്ട തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ.സുഗതനെ സഹായിക്കാനുള്ള സർക്കാർ നീക്കം ബി.ജെപി ബന്ധത്തിന്റെ തെളിവാണെന്ന് മുൻമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

വെളിച്ചെണ്ണ, തേയില തുടങ്ങിയവയ്ക്ക്
കേരളബ്രാൻഡ് വ്യവസ്ഥകളിൽ ഇളവ്

വെളിച്ചെണ്ണ, തേയില തുടങ്ങിയവയ്ക്ക് കേരളബ്രാൻഡ് വ്യവസ്ഥകളിൽ ഇളവ്

തിരുവനന്തപുരം: വെളിച്ചെണ്ണ, തേയില, കാപ്പി തുടങ്ങി 11 ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിലും ഓൺലൈൻ വിൽപ്പനയിലും കേരള ബ്രാൻഡ് ഉപയോഗിക്കാനുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവായി.

വായ്പയടയ്ക്കാതെ  ജാമ്യക്കാരെ   പറ്റിച്ചാൽ പെൻഷൻ തടയും

വായ്പയടയ്ക്കാതെ ജാമ്യക്കാരെ പറ്റിച്ചാൽ പെൻഷൻ തടയും

തിരുവനന്തപുരം: സഹപ്രവർത്തകരുടെ ജാമ്യത്തിൽ ലക്ഷങ്ങൾ വായ്പയെടുത്ത് തിരിച്ചടയ്ക്കില്ല. വിരമിച്ച് പെൻഷനും വാങ്ങി മാന്യനായി നടക്കും. സൗഹൃദത്തിന്റെ പേരിൽ ജാമ്യം നിന്നവർക്കാകട്ടെ പെൻഷനായാലും തീരാത്ത റിക്കവറി ബാദ്ധ്യതയും.

ജില്ലാ ആസൂത്രണസമിതി 
തിരഞ്ഞെടുപ്പ് 17ന്

ജില്ലാ ആസൂത്രണസമിതി തിരഞ്ഞെടുപ്പ് 17ന്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വികസനപദ്ധതികൾ ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാ ആസൂത്രണസമിതി തിരഞ്ഞെടുപ്പ് 17ന് തുടങ്ങുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ.ശേഷാദ്രിനാഥൻ അറിയിച്ചു.

യു.സുബ്ബറാവു ദക്ഷിണറെയിൽവേ 
ജനറൽ മാനേജർ

യു.സുബ്ബറാവു ദക്ഷിണറെയിൽവേ ജനറൽ മാനേജർ

തിരുവനന്തപുരം:ദക്ഷിണറെയിൽവേ ജനറൽ മാനേജരായി യു.സുബ്ബറാവു ചുമതലയേറ്റു. ആർ.എൻ.സിംഗ് വിരമിച്ചതിനെ തുടർന്നാണ് നിയമനം.മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ സുബ്ബറാവു ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ പഠനം പൂർത്തിയാക്കി 1987ലാണ് ഇന്ത്യൻ റെയിൽവേയിൽ ചേർന്നത്. പിതാവ് യു.നരസിംഹറാവു സൗത്ത് സെൻട്രൽ റെയിൽവേയിൽ ചീഫ് പ്ളാനിംഗ് ഒാഫീസറായിരുന്നു. സേലം ഡിവിഷണൽ റെയിൽവേ മാനേജർ, സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ അഡീഷണൽ ജനറൽ മാനേജർ, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ജനറൽ മാനേജർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

പ്രിയങ്കയ്ക്കെതിരെ 
രാജീവ് ചന്ദ്രശേഖർ

പ്രിയങ്കയ്ക്കെതിരെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഐ.ഐ.ടി മദ്രാസ് ഡയറക്ടറും സാങ്കേതിക വിദഗ്ദ്ധനുമായ പ്രൊഫ. വി. കാമകോട്ടിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിൽ അപലപിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ

ഇന്ത്യയ്ക്ക് ഇനി സ്വന്തം  സ്പേസ് സ്റ്റേഷൻ:   നിർമ്മാണം തുടങ്ങി ഐ.എസ്.ആർ.ഒ,   യാഥാർത്ഥ്യമാകുക 2035ൽ

ഇന്ത്യയ്ക്ക് ഇനി സ്വന്തം സ്പേസ് സ്റ്റേഷൻ: നിർമ്മാണം തുടങ്ങി ഐ.എസ്.ആർ.ഒ, യാഥാർത്ഥ്യമാകുക 2035ൽ

തിരുവനന്തപുരം: ഇന്ത്യയുടെ സ്വന്തം സ്പേസ് സ്റ്റേഷൻ നിർമ്മാണത്തിന് തുടക്കമിട്ട് ഐ.എസ്.ആർ.ഒ. അന്തിമ ഡിസൈന് ഉന്നതതല റിവ്യു കമ്മിറ്റി അംഗീകാരം നൽകി. ഇതോടെ ഇതിന്റെ ഘടകങ്ങളുടെ നിർമ്മാണത്തിന് തുടക്കമായി.

ഐ.എസ്.ആർ.ഒയിൽ അവസരം

ഐ.എസ്.ആർ.ഒയിൽ അവസരം

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ യുടെ തിരുവനന്തപുരം വലിയമലയിലെ കേന്ദ്രമായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലെ (എൽ.പി.എസ്.സി ) വിവിധ ഒഴിവുകളിൽ അവസരം.

സ​പ്ലൈ​കോ​ ​ക​ൺ​വീ​നി​യ​ൻ​സ് ​

സ്റ്റോ​റു​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും

സ​പ്ലൈ​കോ​ ​ക​ൺ​വീ​നി​യ​ൻ​സ് ​ സ്റ്റോ​റു​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും

സം​സ്ഥാ​ന​ത്തെ​ ​പ്ര​ധാ​ന​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​എ​ല്ലാ​ ​ദി​വ​സ​വും​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ​പ്ലൈ​കോ​ ​ക​ൺ​വീ​നി​യ​ൻ​സ് ​സ്റ്റോ​റു​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.

ലോട്ടറിക്കാർക്ക് ഓണം ബത്തയിൽ
1000രൂപയുടെ വർദ്ധന

ലോട്ടറിക്കാർക്ക് ഓണം ബത്തയിൽ 1000രൂപയുടെ വർദ്ധന

തിരുവനന്തപുരം: ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഓണം ഉത്സവബത്തയിൽ 1000 രൂപയുടെ വർദ്ധന.

സംസ്ഥാനം 1800കോടി വായ്പയെടുക്കും

സംസ്ഥാനം 1800കോടി വായ്പയെടുക്കും

തിരുവനന്തപുരം:സംസ്ഥാന സർക്കാർ 1800കോടി വായ്പയെടുക്കും. ആഗസ്റ്റ് 4ന് മുംബയിലെ റിസർവ് ബാങ്കിലാണ് കടപത്രങ്ങളുടെ ലേലം. ഒാണത്തിന് മുന്നോടിയായുള്ള ചെലവുകൾക്കാണ് വായ്പയെടുക്കുന്നത്.

ഡോ.ബി.ഗോവിന്ദന് ലൈഫ് ടൈം 
അച്ചീവേഴ്സ് അവാർഡ് സമ്മാനിച്ചു

ഡോ.ബി.ഗോവിന്ദന് ലൈഫ് ടൈം അച്ചീവേഴ്സ് അവാർഡ് സമ്മാനിച്ചു

തിരുവനന്തപുരം: മെട്രോ എം.എസ്.എം.ഇ കോൺക്ലേവിൽ ഭീമ ജൂവലേഴ്സ് ചെയർമാൻ ഡോ.ബി. ഗോവിന്ദന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മന്ത്രി സി.പി.ജോൺ കൈമാറി. ബ്രാൻഡ് ഓഫ് ദി ഇയർ പുരസ്‌കാരം പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.പി.ആന്റണി ഏറ്റുവാങ്ങി.വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മെട്രോ മാർട്ടും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസും ചേർന്ന് നടത്തിയ പരിപാടി മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.മന്ത്രി ടി.സിദ്ദീഖ്,മേയർ വി.വി.രാജേഷ്,മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജിനായർ,കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് പ്രസിഡന്റ് എ.നിസാറുദ്ദീൻ,ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്‌പോ ചെയർമാൻ കെ.പി.രാമചന്ദ്രൻനായർ,കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ്,തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻനായർ,സെക്രട്ടറി എബ്രഹാം തോമസ്,എസ്.കെ.എച്ച്.എഫ്.പ്രസിഡന്റ്എം.ആർ.നാരായണൻ എന്നിവർ പങ്കെടുത്തു.

സി.ജെ.പി നേതാവ് ഉമർഖാലിദിനൊപ്പം: 
ചിത്രം പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ

സി.ജെ.പി നേതാവ് ഉമർഖാലിദിനൊപ്പം: ചിത്രം പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ

കോക്രോച്ച് ജനതാ പാർട്ടി നേതാവ് സൗരവ് ദാസ് ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജയിലിലുള്ള ഉമർ ഖാലിദിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ബ്രിട്ടനിലേക്ക് മത്സ്യകയറ്റുമതി 
വർദ്ധിപ്പിക്കും: ഡെ. ഹൈക്കമ്മിഷണർ

ബ്രിട്ടനിലേക്ക് മത്സ്യകയറ്റുമതി വർദ്ധിപ്പിക്കും: ഡെ. ഹൈക്കമ്മിഷണർ

സംസ്ഥാനത്തെ

ട്രെയിൻ പാർസൽ , ഓൺലൈനിൽ   ബുക്ക് ചെയ്യാം

ട്രെയിൻ പാർസൽ , ഓൺലൈനിൽ ബുക്ക് ചെയ്യാം

തിരുവനന്തപുരം: ട്രെയിനിൽ പാർസൽ അയയ്ക്കാൻ ഓൺലൈനിൽ ബുക്ക് ചെയ്യാം. ഇതിനുള്ള വെബ്സൈറ്റ് http://www.parcel.indianrail.gov.in നാളെ നിലവിൽ വരും. യാത്രക്കാർ പാർസൽ സ്വയം സാക്ഷ്യപ്പെടുത്തി ഓൺലൈനായി പണമടയ്ക്കണം. ഇതിന്റെ പ്രിന്റെടുത്ത് ട്രെയിൻ കയറും മുമ്പ് അതത് സ്റ്റേഷനിലെ പാർസൽ സെക്ഷനിൽ കാണിച്ചാൽ മതി. ഏറെ നേരം ക്യൂ നിന്ന് പാർസൽ ബുക്കുചെയ്യുന്ന ദുരിതത്തിനാണ് ആശ്വാസമാകുന്നത്.

ബില്ലുചോദിച്ച് കെ.ഫോൺ;  സ്മാർട്ട് സ്കൂളുകൾ വലയും

ബില്ലുചോദിച്ച് കെ.ഫോൺ; സ്മാർട്ട് സ്കൂളുകൾ വലയും

തിരുവനന്തപുരം: ഇനി സൗജന്യമില്ല,സ്കൂളുകളടക്കം സംസ്ഥാനത്തെ 30,897 സർക്കാർ സ്ഥാപനങ്ങളോട് ഇന്റർനെറ്റ് സേവനത്തിന് പണം ചോദിച്ച് കെ.ഫോൺ.

ബിരുദധാരികൾ തൊഴിൽ സൃഷ്ടിക്കുന്നവരാകണം:ഗവർണർ

ബിരുദധാരികൾ തൊഴിൽ സൃഷ്ടിക്കുന്നവരാകണം:ഗവർണർ

തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയം തൊഴിൽ തേടുന്നവരെയല്ല, തൊഴിൽ സൃഷ്ടിക്കുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു

ബ്രഹ്മോസിന് 90 ഏക്കർ കൂടി

ബ്രഹ്മോസിന് 90 ഏക്കർ കൂടി

തിരുവനന്തപുരം: ഇന്തോ-റഷ്യൻ സ്ഥാപനമായ ബ്രഹ്മോസിന്റെ മിസൈൽ ഘടക നിർമ്മാണയൂണിറ്റ് തുടങ്ങാൻ നെയ്യാറ്റിൻകര നെട്ടുകാൽത്തേരിയിൽ 90 ഏക്കർ സ്ഥലം കൂടി നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം പൂർണമായി വിട്ടുകിട്ടിയാൽ മാത്രമേ യൂണിറ്റ് ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചിരുന്നു. നിലവിൽ 90 ഏക്കർ കൈമാറിയിട്ടുണ്ട്. അതിനു പുറമെയാണ് 90 ഏക്കർകൂടി നൽകുന്നത്.

ഓണക്കിറ്റ് വിതരണം 
ആഗസ്റ്റ് 10 മുതൽ

ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 10 മുതൽ

മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 10 മുതൽ 20 വരെ നടക്കും

എഡി.ജി.പി അജിത്തിനെതിരെ 
നടപടി വ്യവസ്ഥകൾ പാലിച്ച്

എഡി.ജി.പി അജിത്തിനെതിരെ നടപടി വ്യവസ്ഥകൾ പാലിച്ച്

തിരുവനന്തപുരം: എഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ എല്ലാ വ്യവസ്ഥകളും പാലിച്ചാണ് നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ചു. അതുകൊണ്ടാണ് ട്രൈബ്യൂണലിൽനിന്ന് സ്‌റ്റേ ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുണ്ടറയിൽ സിയാദ് എന്ന യുവാവ് മരിച്ചത് കസ്റ്റഡി മർദ്ദനം മൂലമല്ല.

മിഷൻ സമുദ്ര പദ്ധതികളിൽ നിക്ഷേപിക്കാൻ
ഏഷ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക്

മിഷൻ സമുദ്ര പദ്ധതികളിൽ നിക്ഷേപിക്കാൻ ഏഷ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക്

മ​ത്സ്യ​ബ​ന്ധ​നം,​ ​തു​റ​മു​ഖ​ങ്ങ​ൾ,​ ​ഉ​ൾ​നാ​ട​ൻ​ ​ജ​ല​ഗ​താ​ഗ​തം,​ ​മാ​രി​ടൈം​ ​ലോ​ജി​സ്റ്റി​ക്സ്,​ ​തീ​ര​ദേ​ശ​ ​വി​ക​സ​നം,​ ​ടൂ​റി​സം​ ​തു​ട​ങ്ങി​യ​വ​ ​കോ​ർ​ത്തി​ണ​ക്കി​യു​ള്ള​ ​പു​തി​യ​ ​യു.​ഡി.​എ​ഫ്.​സ​ർ​ക്കാ​രി​ന്റെ​

മക്കളെന്നാൽ പെൺമക്കൾ മാത്രമോ:  വിമർശിക്കാനായി ലെൻസിട്ട് നോക്കരുതെന്ന് സതീശൻ

മക്കളെന്നാൽ പെൺമക്കൾ മാത്രമോ: വിമർശിക്കാനായി ലെൻസിട്ട് നോക്കരുതെന്ന് സതീശൻ

തിരുവനന്തപുരം: അമ്മമാർ പാചക വിധികൾ മക്കളെയും മരുമക്കളെയും പഠിപ്പിക്കണമെന്ന് പറഞ്ഞതിൽ എന്താണ് സ്ത്രീ വിരുദ്ധത. മക്കൾ എന്നാൽ പെൺമക്കൾ മാത്രമാണോ. വിമർശിക്കാൻ വേണ്ടി മൈക്രോസ്കോപ് ലെൻസിട്ട് നോക്കരുത്. ഇത്രയും തരംതാഴരുതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.

ഖജനാവ്   വിഴുങ്ങും  വെള്ളാനകൾ ഔട്ട് , 591 സ്ഥാപനങ്ങളിൽ  പലതും വൻബാദ്ധ്യത

ഖജനാവ്  വിഴുങ്ങും വെള്ളാനകൾ ഔട്ട് , 591 സ്ഥാപനങ്ങളിൽ പലതും വൻബാദ്ധ്യത

തിരുവനന്തപുരം: പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഖജാനാവിലെ പണം തിന്നുകൊഴുക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഡോ.കെ.കെ.രാമചന്ദ്രൻ
 ശാസ്ത്രസാങ്കേതിക 
കൗൺസിൽ 
വൈസ് പ്രസിഡന്റ്

ഡോ.കെ.കെ.രാമചന്ദ്രൻ ശാസ്ത്രസാങ്കേതിക കൗൺസിൽ വൈസ് പ്രസിഡന്റ്

തിരുവനന്തപുരം:സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വൈസ് പ്രസിഡന്റായി ഡോ.കെ.കെ.രാമചന്ദ്രനെ നിയമിച്ചു.

ട്രെയിൻ ബുക്കിംഗ് ഇനി സിംപിൾ: തത്കാൽ 
ടിക്കറ്റിന് ടോക്കൺ, മിനിറ്റിൽ 1.5ലക്ഷം ബുക്കിംഗ്

ട്രെയിൻ ബുക്കിംഗ് ഇനി സിംപിൾ: തത്കാൽ ടിക്കറ്റിന് ടോക്കൺ, മിനിറ്റിൽ 1.5ലക്ഷം ബുക്കിംഗ്

തിരുവനന്തപുരം: ആഗസ്റ്റ് ഒന്നുമുതൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് അടിമുടി മാറും. ബോട്ടുകളെയും ടിക്കറ്റ് ബുക്കിംഗ് മാഫിയകളെയും നിയന്ത്രിക്കാനാണ് പുതിയ മാറ്റം.

നഴ്സിംഗ് റിക്രൂട്ട്‌മെന്റ്:
നിയമന കരാർ കൈമാറി

നഴ്സിംഗ് റിക്രൂട്ട്‌മെന്റ്: നിയമന കരാർ കൈമാറി

തിരുവനന്തപുരം: നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഭാഗമായി ജർമ്മൻ ഭാഷാപരിശീലനം പൂർത്തിയായ 12പേർക്കു കൂടി എംപ്ലോയ്‌മെന്റ് കോൺട്രാക്ട് കൈമാറി.

കടിച്ചാൽ കൊല്ലും: തെരുവു നായകളെ കൊല്ലാൻ ഉത്തരവ്

കടിച്ചാൽ കൊല്ലും: തെരുവു നായകളെ കൊല്ലാൻ ഉത്തരവ്

തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാം. ഇതിന് അനുമതി നൽകി സർക്കാർ ഇന്നലെ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ചാണിത്. നായകളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതിന് വിശദമായ മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കും.

മെഡി.കോളേജിനും ആശുപത്രികൾക്കും
കെ.ഫോൺ നെറ്റ് വർക്ക്

മെഡി.കോളേജിനും ആശുപത്രികൾക്കും കെ.ഫോൺ നെറ്റ് വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്കും ആശുപത്രികൾക്കും കെഫോൺ നെറ്റ് വർക്ക് ലഭ്യമാക്കിയതായി കെഫോൺ മാനേജിംഗ് ഡയറക്ടർ സന്ദീപ് കുമാർ പറഞ്ഞു.

നബാർഡ് പദ്ധതികൾ
വേഗത്തിലാക്കണം: 
മുഖ്യമന്ത്രി

നബാർഡ് പദ്ധതികൾ വേഗത്തിലാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നബാർഡ് ധനസഹായത്തോടെ നടപ്പാക്കുന്ന വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദ്ദേശിച്ചു. നബാർഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിർമ്മാണ സാമഗ്രികൾക്ക് നിയന്ത്രണം; കത്തയച്ച് വി.ഡി.സതീശൻ

നിർമ്മാണ സാമഗ്രികൾക്ക് നിയന്ത്രണം; കത്തയച്ച് വി.ഡി.സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികൾ നേരിടുന്ന നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കത്തയച്ചു. മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ അയയ്ക്കാൻ തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. അയൽസംസ്ഥാനങ്ങൾ തമ്മിലുള്ള ദീർഘകാല ബന്ധവും സഹകരണവും മുൻനിറുത്തി ഇക്കാര്യത്തിൽ വ്യക്തിപരമായ ഇടപെടൽ വേണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.