SignIn
Kerala Kaumudi Online
Saturday, 08 August 2026 4.22 AM IST

ഭാഗ്യക്കുറി ഫലം അറിയാൻ ഔദ്യോഗിക ആപ്പ്

lottery

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ "Kerala Lottery Official" പൊതുജനങ്ങൾക്ക് ലഭ്യമാണെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. അറിയിച്ചു.
ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങൾ പൊതുജനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നതിനാണ് ആപ്പ് വികസിപ്പിച്ചത്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം, സമ്മാനാർഹമായ നമ്പരുകൾ, മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ ആപ്പിലൂടെ ലഭ്യമാകും.
ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തോ ടിക്കറ്റ് നമ്പർ നേരിട്ട് നൽകിയോ നറുക്കെടുപ്പ് ഫലം പരശോധിക്കാനാകും. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് "Kerala Lottery Official" ആപ്പ് ഡൗൺലോഡ് ചെയ്യാം. വ്യാജ ആപ്പുകളും അനധികൃത വെബ്‌സൈറ്റുകളും ഒഴിവാക്കി ഔദ്യോഗിക ആപ്പ് മാത്രം ഉപയോഗിക്കണമെന്ന് ഡയറക്ടർ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360