
തിരുവനന്തപുരം: ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിൽ ആഗസ്റ്റ് 12 മുതൽ 15 വരെ നടക്കുന്ന ഭാരതീയ വ്യാപാർ മഹോത്സവത്തിൽ കേരളത്തിലെ 2200 വ്യാപാര പ്രതിനിധികൾ പങ്കെടുക്കുമെന്ന് കോൺഫഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയും ഭാരതീയ വ്യാപാര മഹോത്സവം ഓർഗനൈസിംഗ് ബോർഡ് അംഗവുമായ എസ്.എസ്. മനോജ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വി.ഡി സതീശനെയും വിവിധ മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാല് ദിവസത്തെ മഹോത്സവത്തിൽ 10 ലക്ഷം സന്ദർശകർ, വിദേശികൾ ഉൾപ്പെടെ രണ്ട് ലക്ഷം ബിസിനസ് ഡെലിഗേറ്റുകൾ, ആയിരത്തിലധികം എക്സിബിറ്റേഴ്സ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |