
കൊച്ചി: സെപ്തംബർ 28 മുതൽ 30 വരെ നീളുന്ന പണിമുടക്കിന് മുമ്പ് പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. പണ ആവശ്യങ്ങൾക്കായി എ.ടി.എം സേവനം ഉപയോഗിക്കാം. കസ്റ്റമർ സർവീസ് പോയിന്റുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യു.പി.ഐ, മറ്റ് ഡിജിറ്റൽ മാർഗങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കാം. തുടർച്ചയായി അഞ്ചു ദിവസം ബാങ്കിംഗ് സൗകര്യങ്ങൾ തടസപ്പെടുമെന്നതിനാൽ ഞായറാഴ്ച ബാങ്ക് ഒഫ് ഇന്ത്യയുടെ (ബി.ഒ.ഐ) ശാഖകൾ തുറന്നു പ്രവർത്തിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |