SignIn
Kerala Kaumudi Online
Saturday, 08 August 2026 4.20 AM IST

ഓണത്തിരക്ക്: സംസ്ഥാനത്ത് 112 സ്പെഷ്യൽ ട്രെയിനുകൾ

READ ENGLISH VERSION
aa

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ കേരളത്തിലേക്കും തിരിച്ചും 112 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. 14 മുതൽ സെപ്തംബർ 6 വരെയാണ് ഇവയുണ്ടാവുക. ദക്ഷിണ റെയിൽവേയിൽ 54, മറ്റു റെയിൽവേ സോണുകൾ 58 സർവീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ സെൻട്രൽ, താംബരം, ചെന്നൈ എഗ്‌മോർ, മംഗളൂരു സെൻട്രൽ എന്നിവിടങ്ങളിൽനിന്ന് കൊല്ലത്തേക്കും തിരുവന്തപുരത്തേക്കും തിരിച്ചുമാണ് സ്പെഷ്യൽ സർവീസുകളുള്ളത്. ഇതിനു പുറമേ ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെർലപ്പള്ളി, എന്നിവിടങ്ങളിൽ നിന്നും സർവീസുകൾ നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA