SignIn
Kerala Kaumudi Online
Sunday, 09 August 2026 2.23 AM IST

കർക്കടക വാവുവരെ മഴയ്ക്ക് സാദ്ധ്യത

rain

തിരുവനന്തപുരം: ഇന്നുമുതൽ കർക്കടക വാവുദിവസമായ 12വരെ സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കാരണം. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മറ്റിടങ്ങളിൽ മിതമായ തോതിൽ വ്യാപക മഴയ്ക്കാണ് സാദ്ധ്യത. തീരപ്രദേശത്ത് മണിക്കൂറിൽ 40മുതൽ 60കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA