SignIn
Kerala Kaumudi Online
Sunday, 09 August 2026 9.31 PM IST

ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളിയെ കടുവ കൊന്നുതിന്നു; പ്രദേശത്ത് പ്രതിഷേധം ശക്തം

READ ENGLISH VERSION
tiger
പ്രതീകാത്മക ചിത്രം

ചെന്നൈ: ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളിയെ കടുവ കൊന്നുതിന്നു. ഓവേലി ക്വയിന്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിൽ ജോലിചെയ്‌തിരുന്ന ബാലകൃഷ്‌ണൻ മരുതനാണ് (65) കൊല്ലപ്പെട്ടത്.

ശനിയാഴ്‌ച വൈകുന്നേരം ഏഴുമണിയോടെ തേയില തോട്ടത്തിലേക്ക് പോയ ബാലകൃഷ്‌ണനെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് പമ്പുഹൗസിൽനിന്ന് 500 മീറ്റർ അകലെനിന്നാണ് കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.

വനത്തോടുചേർന്നുള്ള ലാറൻസ്റ്റണിൽ പാടിയിലാണ് ബാലകൃഷ്‌ണൻ താമസിച്ചിരുന്നത്. വന്യമൃഗശല്യം വർദ്ധിക്കുന്നതിൽ വനംവകുപ്പ് അനാസ്ഥ തുടരുകയാണെന്ന് ആരോപിച്ച് പ്രേദേശത്തെ നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്.

English Summary

A 65-year-old tea estate worker, Balakrishnan Maruthan, was killed and partially eaten by a tiger in Gudalur, Tamil Nadu. His remains were found near a pump house after he went missing from the tea estate. Local residents protested, alleging inaction by the Forest Department over rising wildlife attacks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIGER ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360