SignIn
Kerala Kaumudi Online
Sunday, 09 August 2026 4.24 AM IST

മണ്ഡല പുനർനിർണയത്തെ അനുകൂലിച്ച് അകാലിദൾ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തെ അനുകൂലിച്ച് ശിരോമണി അകാലിദൾ. ബില്ലിനെ അനുകൂലിക്കുന്നതായി പാർട്ടി പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബാദൽ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. കാർഷിക നിയമങ്ങളോട് എതിർപ്പ് രേഖപ്പെടുത്തി ശിരോമണി അകാലിദൾ 2020ൽ എൻ.ഡി.എ വിട്ടിരുന്നു. 2021ൽ മോദി സർക്കാർ ബില്ലുകൾ പിൻവലിച്ചെങ്കിലും സഖ്യത്തിലേക്ക് മടങ്ങിയിരുന്നില്ല. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി സർക്കാരിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്നത് മുന്നണിയിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360