SignIn
Kerala Kaumudi Online
Sunday, 09 August 2026 3.48 AM IST

എഫ്.സി.ആർ.എ ഭേദഗതി: യു.എസിന് ഇന്ത്യയുടെ മറുപടി

d

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി(എഫ്.സി.ആർ.എ) ബില്ലിനെതിരെ യു.എസ് കോൺഗ്രസ് അംഗം നടത്തിയ പരാമർശം തള്ളി കേന്ദ്ര സർക്കാർ. വിദേശ ധനസഹായവുമായി ബന്ധപ്പെട്ട നിയമനിർമ്മാണം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ബില്ലിന്റെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ത്യൻ പാർലമെന്റ് കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ നിയമനിർമ്മാണ പ്രക്രിയ പരമാധികാരവുമായി ബന്ധപ്പെട്ടതാണ്. ഇത്തരം ആഭ്യന്തര വിഷയങ്ങളിൽ ബാഹ്യ അഭിപ്രായങ്ങൾ നിലപാടിനെ സ്വാധീനിക്കില്ല. നിയമങ്ങൾ ദേശീയ താത്പര്യവും ഭരണപരമായ സുതാര്യതയും മുൻനിറുത്തിയാണ് രൂപപ്പെടുത്തുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. എഫ്.സി.ആർ.എ ബിൽ ക്രൈസ്തവ സഭകളെയും മതാധിഷ്ഠിത സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന യു.എസ് കോൺഗ്രസ് അംഗം റൈലി മൂറിന്റെ പ്രസ്താവനയ്ക്കാണ് കേന്ദ്രം മറുപടി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360