SignIn
Kerala Kaumudi Online
Friday, 07 August 2026 6.46 PM IST

എട്ടാം ക്ളാസുകാരൻ തോക്കുമായി സ്കൂളിൽ, വെടിവയ്പ്പിൽ അദ്ധ്യാപകൻ ഉൾപ്പെടെ രണ്ടുമരണം; 15 പേർക്ക് പരിക്ക്

school-attack
വിദ്യാർത്ഥികളെ പൊലീസ് ഒഴിപ്പിക്കുന്നു

ബാങ്കോക്ക്: എട്ടാംക്ളാസുകാരൻ സ്കൂളിനുള്ളിൽ നടത്തിയ വെടിവയ്പ്പിൽ അദ്ധ്യാപകൻ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ പതിനഞ്ചുപേർക്ക് പരിക്കേറ്റു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആക്രമണം നടത്തിയശേഷം എട്ടാംക്ളാസുകാരൻ സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു.

നോന്തബുരി പ്രവിശ്യയിലെ പ്രശസ്തമായ ഡെബ്സിരിൻ നോന്തബുരി സ്കൂളിലാണ് വെടിവയ്പ്പുണ്ടായത്. തോക്ക് ശരീരത്തിൽ ഒളിപ്പിച്ചെത്തിയ വിദ്യാർത്ഥി മുന്നറിപ്പില്ലാതെ തുരുതുരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് സ്ഥലത്തുണ്ടായിരുന്ന ചിലർ പറയുന്നത്. 'ആദ്യം വെടിയുടെ ശബ്ദമാണെന്ന് തോന്നിയില്ല. സ്കൂൾ വളപ്പിനുള്ളിൽ ആരെങ്കിലും പടക്കം പൊട്ടിച്ചതാണെന്നാണ് കരുതിയത്. തുടർച്ചയായി ശബ്ദം കേട്ടതോടെയാണ് അപകടം മണത്തത്'- അക്രമം നടക്കുമ്പോൾ സ്കൂൾ വളപ്പിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു.

സ്കൂൾ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് അക്രമം നടത്തിയ എട്ടാംക്ളാസുകാരനെ സ്വയം വെടിവച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. അക്രമം നടത്തിയശേഷം ഇയാൾ ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല.

വിരമരിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിക്ക് തോക്ക് എവിടെനിന്ന് കിട്ടി എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

മേഖലയിൽ ഏറെ അറിയപ്പെടുന്ന സ്കൂളാണ് ഡെബ്സിരിൻ നോന്തബുരി. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം 3100 വിദ്യാർത്ഥികളും 147 അദ്ധ്യാപകരുമാണ് ഇവിടെയുള്ളത്.

English Summary

An eighth-grade student reportedly opened fire inside a school, killing a teacher and injuring around 15 people, including students, according to unconfirmed reports. After the attack, the student died after shooting himself.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL SHOOTING, STUDENT SHOOTING, TEACHER KILLED, SCHOOL VIOLENCE, SCHOOL SHOOTING NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY