SignIn
Kerala Kaumudi Online
Friday, 07 August 2026 6.46 PM IST

ഹൂതി ആക്രമണം: യെമനിൽ 45 മരണം

f

സനാ: യെമനിൽ 45 സൈനികരെ വധിച്ച് ഹൂതി വിമതർ. 80ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ മരീബിലേയും ഹദ്രമൗത്തിലെയും സൈനിക ക്യാമ്പുകൾക്ക് നേരെ ഡ്രോൺ,​ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തുകയായിരുന്നു. സൈനിക വാഹനങ്ങളും ആയുധ ഡിപ്പോകളും തകർത്തു.

സൗദി അറേബ്യയുടെ പിന്തുണയോടെ സൈന്യം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ ആക്രമിക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് ഹൂതികളുടെ നടപടി. ചെങ്കടലിൽ സൗദി എണ്ണക്കപ്പലുകളെ ഹൂതികൾ ആക്രമിക്കുന്നുണ്ട്. 2022ലെ വെടിനിറുത്തൽ ധാരണ ലംഘിച്ചാണ് ഔദ്യോഗിക സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സേനയെ ഹൂതികൾ ആക്രമിച്ചത്.

2014 മുതൽ ഹൂതികൾ യെമൻ സർക്കാരുമായി ആഭ്യന്തര യുദ്ധത്തിലാണ്. 2014 മുതൽ സനാ അടക്കം വടക്കൻ യെമൻ നിയന്ത്രിക്കുന്നത് ഹൂതികളാണ്. തെക്കൻ നഗരമായ ഏദൻ ആസ്ഥനമാക്കിയാണ് ഔദ്യോഗിക സർക്കാർ ഭരിക്കുന്നത്. സൗദിയുടെ നേതൃത്വത്തിലെ അറബ് കൂട്ടായ്മ ഹൂതികൾക്കെതിരെ സർക്കാരിനെ പിന്തുണയ്‌ക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360