
ഇസ്ലാമാബാദ്: പാക്ഭരണത്തിൽ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയെ സ്വതന്ത്രമാക്കണമെന്ന ആഹ്വാനം ശക്തം സമൂഹ മാദ്ധ്യമങ്ങളിലൂടെ ബലൂചിസ്ഥാനെ 'സ്വതന്ത്ര രാഷ്ട്ര"മായി പ്രഖ്യാപിച്ച വിമത നേതാക്കൾ ആഗസ്റ്റ് 11ന് സ്വാതന്ത്ര്യ ദിനമായി ആചരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബലൂച് വംശജർ അവകാശങ്ങൾക്കായി രംഗത്തെത്തിയത്. വർഷങ്ങളായി പാക് സർക്കാരിന്റെ അടിച്ചമർത്തൽ നേരിടുന്ന ബലൂചിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും ആവശ്യമുയരുന്നു. സ്വതന്ത്ര ബലൂചിസ്ഥാൻ വാദങ്ങളോട് പാകിസ്ഥാൻ പ്രതികരിക്കുന്നില്ല. എന്നാൽ, ഇന്നലെ ബലൂചിസ്ഥാനിൽ 12 വിമതരെ വധിച്ചെന്ന് പാക് സൈന്യം പറഞ്ഞു. ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെന്നും പ്രവിശ്യയുടെ 85 ശതമാനം നിയന്ത്രണം തങ്ങൾക്കാണെന്നുമാണ് വിമതരുടെ പ്രചാരണം.
# സ്വാതന്ത്ര്യം
പ്രതീകാത്മകം മാത്രം
ബലൂചിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമായിട്ടില്ല. വിമതരുടെ സമൂഹ മാദ്ധ്യമ പ്രചാരണങ്ങൾക്ക് തെളിവില്ല. ഇവയെ പാക് ഭരണകൂടത്തോടുള്ള പ്രതീകാത്മക പ്രതിഷേധമായി വിലയിരുത്തുന്നു
പ്രവിശ്യയിൽ ഇപ്പോഴും പാകിസ്ഥാന്റെ ഭരണ, സൈനിക നിയന്ത്രണം. ഏറ്റുമുട്ടലുകളും അറസ്റ്റുകളും തുടരുന്നു
യു.എൻ അടക്കമുള്ള സംഘടനകളോ രാജ്യങ്ങളോ ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല. അന്താരാഷ്ട്ര നിയമ പ്രകാരം സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഒരു പുതിയ രാജ്യം സൃഷ്ടിക്കപ്പെടുന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |