
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ഹെലികോപ്‌റ്ററായ 'മറൈൻ വണ്ണി"ന്റെ തൊട്ടടുത്ത് ഒരു യാത്രാവിമാനം.സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ച് യാത്രാവിമാനം പറന്ന സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച വിർജീനിയയിലെ റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.33ന് മേരിലാൻഡിലെ ആൻഡ്രൂസ് സൈനിക ബേസിലേക്ക് പുറപ്പെട്ടതാണ് ട്രംപ്. മറൈൻ വൺ വിമാനത്താവളത്തിനരികിലെത്തിയപ്പോൾ ഫ്ലോറിഡയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.
ആശയവിനിമയ തകാരാറ് മൂലം വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിനുണ്ടായ പിഴവാണ് സംഭവത്തിന് പിന്നിൽ. അതേസമയം, മറൈൻ വണും വിമാനവും ഒരേ ദിശയിലായിരുന്നെന്നും കൂട്ടിയിടിക്കാൻ പാകത്തിനല്ലായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.
# വാഷിംഗ്ടൺ ദുരന്ത ഭീതി
വിമാനം മറൈൻ വണ്ണിന് പിന്നിൽ 0.8 മൈൽ അകലെ 700 അടി ഉയരത്തിലെത്തി. പ്രോട്ടോക്കോൾ പ്രകാരം വിമാനം കുറഞ്ഞത് 1.5 മൈൽ അകലെ 500 അടി ഉയരത്തിലാണ് പറക്കേണ്ടിയിരുന്നത്
2025 ജനുവരിയിൽ വാഷിംഗ്ടണിന് മുകളിൽ അമേരിക്കൻ എയർലൈൻസ് ജെറ്റും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടതോടെ അധികൃതർ ശക്തമായ ജാഗ്രത പുലർത്തുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |