തിരുവനന്തപുരം: കല്ലറയിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. സമീപവാസിയായ 58കാരനാണ് അറസ്റ്റിലായത്. കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഒൻപതാം ക്ളാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. കുട്ടിയെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപവാസികളായ രണ്ടുപേർ നൽകിയ മൊഴിയാണ് പ്രതിയുടെ അറസ്റ്റിലേക്കെത്തിച്ചത്.
കുട്ടിയെ ഉപദ്രവിക്കാനായി പ്രതി കൊണ്ടുപോകുന്നത് കണ്ടുവെന്നായിരുന്നു ഇവർ മൊഴി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പീഡനത്തിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
Accused arrested in Kallara suicide case. A 58-year-old resident has been arrested. Police said that he had molested the child. The arrest was made under the POCSO Act. A class 9 student committed suicide last Friday. The child was found hanging on the veranda of his house. The statement given by two neighbors led to the arrest of the accused.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |