കോഴിക്കോട്: സുഹൃത്തിനെ കാണാൻ ബംഗളൂരുവിൽ പോയ യുവാവിനെ ആറംഗസംഘം ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രങ്ങൾ പകർത്തിയതായി പരാതി. യുവാവിനെ വിട്ടുകിട്ടാൻ വീട്ടുകാരോട് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. പിന്നാലെ അവിടെനിന്ന് രക്ഷപ്പെട്ട യുവാവ് പൊലീസിൽ ഹാജരാകുകയായിരുന്നു. സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൽ റോഡ് സ്വദേശിയായ 21കാരനാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്.
യുവതി അടക്കം ആറംഗസംഘത്തിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ജൂലായ് 24നാണ് യുവാവ് ബംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയത്. അവിടെ നിന്ന് തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ പയമ്പ്രയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ചു. ശേഷം ബലം പ്രയോഗിച്ച് ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തി മാതാവിന്റെ ഫോണിലേക്ക് അയച്ച് പണം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ രഹസ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ഇന്നലെ ചേവായൂർ ഇൻസ്‌പെക്ടർക്ക് പരാതി നൽകുകയായിരുന്നു. യുവാവിനെ ബംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുപോയത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് സൂചന. പ്രതികളിൽ യുവതി ഉൾപ്പടെ മൂന്നുപേരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
A 21-year-old man from Kozhikode was allegedly abducted from a friend's flat in Bengaluru by a six-member gang. They reportedly took nude photos, sent them to his mother, and demanded an 8 lakh rupee ransom. The man later escaped and filed a complaint with Chevarur police. Authorities have initiated a search for the perpetrators, having identified three suspects.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |